Home> Crime
Advertisement

Child death: കുഞ്ഞിന്റെ കരച്ചിൽ അസ്വസ്ഥതയുണ്ടാക്കി; കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു

Murder: കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോഴുണ്ടായ അസ്വസ്ഥതയെത്തുടർന്നാണ് കുഞ്ഞിനെ കിണറ്റിലേക്കെറിഞ്ഞതെന്നാണ് ദീപ്തി പോലീസിന് നൽകിയിരിക്കുന്ന മൊഴി.

Child death: കുഞ്ഞിന്റെ കരച്ചിൽ അസ്വസ്ഥതയുണ്ടാക്കി; കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു

ആലപ്പുഴ: കുഞ്ഞ് നിർത്താതെ കരഞ്ഞതിന് അമ്മ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു. 48 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെയാണ് അമ്മ വീട്ടിലെ കിണറ്റിലെറിഞ്ഞു കൊന്നത്. തുലാമ്പറമ്പ് വടക്ക് മണ്ണാറപ്പുഴഞ്ഞിയിൽ ദീപ്തി (26) ആണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. നൂലുകെട്ടിന് (ഇരുപത്തിയെട്ടുകെട്ടൽ) ശേഷം കുഞ്ഞ് തുടർച്ചയായി കരയാറുണ്ടെന്നും ഇത് തനിക്ക് വലിയ അസ്വസ്ഥതയുണ്ടാക്കുന്നതായും ദീപ്തി മൊഴിനൽകിയതായി ഹരിപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ഒ. ശ്യാംകുമാർ പറഞ്ഞു. തുടർന്ന് ദീപ്തി ദീപ്തി കൗൺസലിങ്ങിന് വിധേയയായിരുന്നു. എന്നാൽ, ശനിയാഴ്ച കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോഴുണ്ടായ അസ്വസ്ഥതയെത്തുടർന്നാണ് കുഞ്ഞിനെ കിണറ്റിലേക്കെറിഞ്ഞതെന്നാണ് ദീപ്തി പോലീസിന് നൽകിയിരിക്കുന്ന മൊഴി.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ദീപ്തി വണ്ടാനം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗത്തിൽ ചികിത്സയിലാണ്. പോലീസ് നിരീക്ഷണത്തിൽ കഴിയുന്ന ഇവരെ ആശുപത്രി വിടുന്നതോടെ അറസ്റ്റ് ചെയ്യും. കൊലപാതകക്കുറ്റം ചുമത്തി ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് ആദ്യം പോലീസ് കേസെടുത്തത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമാണെന്ന് കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെയാണ് കുഞ്ഞിനെ ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചത്.

ALSO READ: മകൾ തീക്കൊള്ളികൊണ്ട് പൊള്ളിച്ചു,ദേഷ്യം പിടിച്ചാൽ ദിവസവും മർദ്ദനം,72കാരി അമ്മയുടെ ദുരവസ്ഥ

ആശുപത്രിയിൽ എത്തിക്കുമ്പോൾ കുഞ്ഞ് മരിച്ചിരുന്നു. കുളിപ്പിക്കുന്നതിനിടെ പ്ലാസ്റ്റിക്പാത്രത്തിലെ വെള്ളത്തിൽ വീണതാണെന്നാണ് ബന്ധുക്കൾ ആശുപത്രിയിൽ പറഞ്ഞത്. സംശയംതോന്നിയ ഡോക്ടർമാർ പോലീസിൽ വിവരം അറിയിച്ചു. പോലീസിനോടും വീട്ടുകാർ ഇക്കാരണം തന്നെയാണ് പറഞ്ഞത്. തുടർന്ന്, കുഞ്ഞിന്റെ മൃതദേഹം ഞായറാഴ്ച വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തപ്പോഴാണ് വെള്ളത്തിൽ മുങ്ങിമരിച്ചതാണെന്ന് വ്യക്തമായത്. വിശദമായ ചോദ്യം ചെയ്യലിൽ ദീപ്തി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More