Home> Crime
Advertisement

Mofia suicide case | പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള ക്രൈംബ്രാഞ്ചിന്റെ ഹർജി കോടതി പരി​ഗണിക്കും

മൊഫിയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് സുഹൈൽ, ഭർത്താവിന്റെ മാതാപിതാക്കളായ യൂസുഫ്, റുക്കിയ എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്. പ്രതികളുടെ ജാമ്യാപേക്ഷയും കോടതിയുടെ പ​രി​ഗണനയിലുണ്ട്.

Mofia suicide case | പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള ക്രൈംബ്രാഞ്ചിന്റെ ഹർജി കോടതി പരി​ഗണിക്കും

കൊച്ചി: ആലുവയിൽ നിയമവിദ്യാർത്ഥിയായ മൊഫിയ പർവീൺ (Mofia Parveen) ​ആത്മഹത്യ ചെയ്ത കേസിൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള ജില്ലാ ക്രൈംബ്രാഞ്ചിന്റെ ഹർജി കോടതി ഇന്ന് (November 30) പരി​ഗണിക്കും. ഗാർഹിക പീഡനത്തെ തുടർന്ന് മൊഫിയ ആത്മഹത്യ ചെയ്ത കേസിൽ (Suicide case) ഭർത്താവ് സുഹൈൽ, ഭർത്താവിന്റെ മാതാപിതാക്കളായ യൂസുഫ്, റുക്കിയ എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിൽ (Judicial custody) റിമാൻഡിലാണ്. പ്രതികളുടെ ജാമ്യാപേക്ഷയും കോടതിയുടെ പ​രി​ഗണനയിലുണ്ട്.

ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസ് കഴിഞ്ഞ ദിവസമാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. മൊഫിയ പർവീണിന് ക്രൂരമായ പീഡനങ്ങളാണ് ഭർതൃവീട്ടിൽ നേരിടേണ്ടി വന്നതെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഭർതൃവീട്ടുകാർക്കെതിരെ മൊഫിയയുടെ മാതാപിതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് റിമാൻഡ് റിപ്പോർട്ട്.

ALSO READ: Mofia suicide case | മൊഫിയയുടെ ആത്മഹത്യ; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

മൊഫിയയുടെ ഭർത്താവ് ലൈം​ഗികവൈകൃതത്തിന് അടിമയാണ്. ഇയാൾ പലതവണ മൊഫിയയുടെ ശരീരത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. മൊഫിയയെ ഭർതൃവീട്ടുകാർ മാനസിക രോ​ഗിയായി മുദ്രകുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 40 ലക്ഷം രൂപ സുഹൈലും വീട്ടുകാരും സ്ത്രീധനമായി ആവശ്യപ്പെട്ടു. പണം നൽകാത്തതിന്റെ പേരിലാണ് പീഡനം തുടർന്നതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അടിമയെപ്പോലെ ജോലി ചെയ്യിച്ചു. ശാരീരികവും മാനസികവുമായി ഉപദ്രവിച്ചു. പള്ളി വഴി വിവാഹമോചനത്തിന് കത്ത് നൽകി വേറെ കല്യാണം കഴിക്കുമെന്ന് സുഹൈൽ ഭീഷണിപ്പെടുത്തിയിരുന്നു. ഭർതൃവീട്ടുകാരിൽ നിന്ന് നേരിട്ട മാനസികവും ശാരീരികവുമായ പീഡനമാണ് മൊഫിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ALSO READ: Mofia Suicide Case | മോഫിയയുടെ ആത്മഹത്യ: ഭര്‍ത്താവും മാതാപിതാക്കളും റിമാന്‍ഡിൽ

ഇതിനിടെ ഗാർഹിക പീഡന പരാതിയിൽ കേസ് എടുക്കുന്നതിൽ സിഐയായിരുന്ന സിഎൽ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്ന് ഡിഐജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് അന്വേഷണം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. സിഐയ്ക്ക് കേസ് എടുക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടിലുണ്ട്. ഒക്ടോബർ 29 ന് പരാതി ലഭിച്ചിട്ടും പെൺകുട്ടി ആത്മഹത്യ ചെയ്തപ്പോൾ മാത്രമാണ് കേസെടുത്തത്. 25 ദിവസം ഈ പരാതിയിൽ സിഐ സിഎൽ സുധീർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തൽ. ഇതോടെ സുധീറിനെ സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം ഡിജിപി സസ്പെൻഡ് ചെയ്തിരുന്നു. 

നവംബർ 23നാണ് എടയപ്പുറം സ്വദേശി മൊഫിയ പര്‍വീണിനെ (21) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. ആത്മഹത്യാ കുറിപ്പില്‍ ആലുവ സിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. പരാതി നൽകാൻ എത്തിയപ്പോൾ സിഐ അപമാനിച്ചതായും അസഭ്യം പറഞ്ഞതായും ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. എട്ട് മാസങ്ങൾക്ക് മുൻപാണ് മൊഫിയ പർവീണിന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്യുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More