Home> Crime
Advertisement

Crime News: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; മൂന്നാറിൽ 24കാരൻ പിടിയിൽ

.മൂന്നാര്‍ സ്വദേശി അജിത് കുമാറാണ് പോലീസ് പിടിയിലായത. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Crime News: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; മൂന്നാറിൽ 24കാരൻ പിടിയിൽ

ഇടുക്കി: മൂന്നാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗീക അതിക്രമം നടത്തിയ ആള്‍ പിടിയിൽ.മൂന്നാര്‍ സ്വദേശി അജിത് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയതത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പ്രണയം നടിച്ച് പെണ്‍കുട്ടിക്കു നേരെ ലൈംഗീക അതിക്രമം നടത്തുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. ഈ സമയത്താണ് ലൈംഗീക അതിക്രമം നടന്ന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് മൂന്നാര്‍ പോലീസില്‍ വിവരമറിയിക്കുകയും സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഉണ്ടായി. പോലീസ് പിന്നീട് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 

Black Money SeizedL കോട്ടയത്ത് എക്സൈസ് പരിശോധനയിൽ പിടികൂടിയത് ഒരു കോടിയിലധികം രൂപ! പിടിച്ചെടുത്തു

കോട്ടയം:  ഓണത്തിനോടനുബന്ധിച്ച്  കോട്ടയത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തു. വൈക്കം, കടുത്തുരുത്തി എക്സൈസ് സംഘങ്ങൾ ഓണക്കാലത്തോട് അനുബന്ധിച്ച് ലഹരി കടത്ത് തടയാൻ തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ നടത്തിയ പരിശോധനക്കിടെയാണ് ഒരു അബ്ദിൽ നിന്നും ഇത്രയധികം പണം പിടിച്ചെടുത്തത്.

അന്തർ സംസ്ഥാന ബസിൽ ബംഗളൂരുവിൽ നിന്നും പത്തനാപുരത്തേക്ക് പോവുകയായിരുന്ന പത്തനാപുരം സ്വദേശി ഷാഹുൽ ഹമീദിൻ്റെ കൈയ്യിലുണ്ടായിരുന്ന ബാഗിലാണ് പണം കണ്ടെത്തിയത്.  ബസ് തടഞ്ഞ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ യാത്രക്കാരുടെ ബാഗുകൾ പരിശോധിച്ചിരുന്നു. ഈ സമയത്ത് പ്രതിയായ ഷാഹുൽ ഹമീദിൻ്റെ 2 ബാഗുകളും പരിശോധിച്ചു. 

അപ്പോഴാണ് അതിൽ നിന്നും ഒരു കോടിയിലധികമായ പണം കണ്ടെത്തിയത്.  പണത്തിൻ്റെ സ്രോതസ് വ്യക്തമാക്കുന്ന രേഖകളൊന്നും ഷാഹുൽ ഹമീദിൻ്റെ കൈയ്യിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇയാളെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. പണവും എക്സൈസ് സംഘത്തിൻ്റെ കസ്റ്റഡിയിലാണ്. ഷാഹുലിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.  പണം എണ്ണി തിട്ടപ്പെടുത്തിയതിന് ശേഷം കേസ് തലയോലപ്പറമ്പ്  പൊലീസിന് കൈമാറുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ വ്യക്തമാക്കിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More