Home> Crime
Advertisement

പെരിന്തൽമണ്ണയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

പ്രതി പൊതുവയിൽ കൊണ്ടപറമ്പ് വീട്ടിൽ വിനീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

പെരിന്തൽമണ്ണയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

മലപ്പുറം: പ്രണയാഭ്യർഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊലപ്പെടുത്തി (Murder). പെരിന്തൽമണ്ണയിലാണ് നാടിനെ നടുക്കുന്ന സംഭവം നടന്നത്. ഏലംകുളം കുളന്തര  ചെമ്മാട്ടിൽ ബാലചന്ദ്രന്റെ മകൾ ദൃശ്യയാണ് (21) കൊല്ലപ്പെട്ടത്. പ്രതി പൊതുവയിൽ കൊണ്ടപറമ്പ് വീട്ടിൽ വിനീഷിനെ (21) പൊലീസ് കസ്റ്റഡിയിൽ (Police custody) എടുത്തു. ദൃശ്യയുടെ സഹോദരി ദേവശ്രീക്കും (13) കുത്തേറ്റു. ​ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിൽ തുടരുകയാണ്.

ഇന്നലെ രാത്രി ദൃശ്യയുടെ പിതാവിന്റെ കട കത്തിനശിച്ചിരുന്നു. കട തീവച്ച് നശിപ്പിച്ചതാകാമെന്നും കട കത്തിച്ചതിന് പിന്നിലും പ്രതിയാണെന്നും സംശയമുണ്ട്. കട കത്തി നശിച്ചത് ഇന്നലെ രാത്രിയാണ്. ഇന്ന് രാവിലെയാണ് പ്രതി കൊലപാതകം നടത്തിയത്.

ALSO READ: റോഡരികിലെ മദ്യപാനം; ചോദ്യം ചെയ്ത യുവാവിനെ നാലംഗ സംഘം കുത്തിക്കൊന്നു

വ്യഴാഴ്ച രാവിലെ എട്ട് മണിയോടെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് യുവാവ് കൊല നടത്തിയത്. രണ്ടാം നിലയിലെ മുറിയിൽ കയറി യുവതിയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രണയം നിരസിച്ചതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഓട്ടോ ഡ്രൈവറാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. പെൺകുട്ടിയെ പ്രതി പിന്തുടരുന്നതായി നാട്ടുകാർക്കും അറിയാമായിരുന്നു. എന്നാൽ ഒരു പൊലീസ് കേസിലേക്ക് പോകേണ്ടെന്ന തീരുമാനമായിരുന്നു വീട്ടുകാരുടേതെന്നും പറയപ്പെടുന്നു. സംഭവം വളരെ ദൗർഭാ​ഗ്യകരമാണെന്നും ​ഗൗരവമായ അന്വേഷണം (Investigation) നടത്തുമെന്നും പൊലീസ് അറിയിച്ചു.

ALSO READ: Money fraud case: തറയിൽ ഫിനാൻസ് ഉടമ സജി സാം പൊലീസിൽ കീഴടങ്ങി

ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ സിഐ കേസ് അന്വേഷിക്കും. 90 ദിവസത്തിനുള്ളിൽ കേസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം. മരിച്ച പെൺകുട്ടിയും പ്രതിയും ഒരേ ക്ലാസിൽ പഠിച്ചിരുന്നതായാണ് വിവരം. എന്നാൽ ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. കട കത്തിച്ചത് പ്രതിയാണോയെന്ന കാര്യത്തിലും പൊലീസ് (Police) അന്വേഷണം നടത്തും. പ്രതി ഒറ്റക്കാണ് കൃത്യം നടത്തിയതെന്നാണ് പ്രാഥമിക കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More