Home> Crime
Advertisement

ഒരാൾ എന്നെ കയറിപ്പിടിച്ചു; പറയാൻ അറപ്പുണ്ട്, കോഴിക്കോട് സിനിമ താരങ്ങൾക്ക് നേരെ ലൈംഗിക അതിക്രമം

സംഘത്തിലുണ്ടായിരുന്ന നടിയാണ് സംഭവം ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചത്.

ഒരാൾ എന്നെ കയറിപ്പിടിച്ചു; പറയാൻ അറപ്പുണ്ട്, കോഴിക്കോട് സിനിമ താരങ്ങൾക്ക് നേരെ ലൈംഗിക അതിക്രമം

കോഴിക്കോട്: സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട് കോഴിക്കോട് ഹൈലൈറ്റ് മാളിലെത്തിയ താരങ്ങൾക്ക് നേരെ ലൈംഗീക അതിക്രമം. സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിൻറെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു സിനിമാ പ്രവർത്തകർ. ഇതിന് ശേഷം മടങ്ങുന്നതിനിടയിലാണ് സംഭവം. സംഘത്തിലുണ്ടായിരുന്ന നടിയാണ് സംഭവം ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചത്.

തൻറെ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകയ്ക്കും അനുഭവം ഉണ്ടായെന്നും അവർ അതിനോട് പ്രതികരിച്ചെന്നും താരം പോസ്റ്റിൽ പറയുന്നു. ഇതോടെ വലിയ ചർച്ചയ്ക്കാണ് തുടക്കമായത് നിരവധി പേരാണ് വിഷയത്തിൽ താരത്തിന് പിന്തുണയുമായി എത്തിയത്.

fallbacks

താരത്തിൻറെ കുറിപ്പിൻറെ പൂർണ രൂപം

ഇന്ന് എന്റെ പുതിയ ചിത്രമായാ Saturday Night ന്റെ ഭാഗമായി കോഴിക്കോട് Hilite Mall ല്‍ വച്ച് നടന്ന 'പ്രമോഷന് വന്നപ്പോള്‍ എനിക്ക് ഉണ്ടായത് 'മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട് 'പക്ഷെ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയില്‍ 'ആള്‍കൂട്ടത്തില്‍ അവിടെ നിന്നൊരാള്‍ എന്നെ 'കയറിപ്പിടിച്ചു. എവിടെ എന്ന് പറയാന്‍ എനിക്ക് 'അറപ്പുതോന്നുന്നു. 

ഇത്രയ്ക്കു frustrated 'ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവര്‍? 'പ്രൊമോഷന്റെ ഭാഗമായി ഞങ്ങള്‍ ടീം മുഴുവന്‍ 'പലയിടങ്ങളില്‍ പോയി . അവിടെയൊന്നും 'ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരിന്നു. 'ഇന്ന് ഉണ്ടായത് .
എന്റെ കൂടെ ഉണ്ടായ മറ്റൊരു 'സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. 'അവര്‍ അതിനു പ്രതികരിച്ചു പക്ഷെ എനിക്ക് അതിനു ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപോയി ഒരു നിമിഷം ഞാന്‍ മരവിച്ചു പോയി, ആ മരവിപ്പില്‍ 'തന്നെ നിന്നുകൊണ്ട് ചോദിക്കുവാണ് ,, തീര്‍ന്നോ നിന്റെയൊക്കെ അസുഖം ?

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More