Home> Crime
Advertisement

Kozhikode Gang Rape: കോഴിക്കോട്ട് നഴ്സിങ് വിദ്യാർഥിനിക്ക് മദ്യം നൽകി കൂട്ടബലാത്സം​ഗം ചെയ്ത സുഹൃത്തുക്കളായ രണ്ട് പേർ പിടിയിൽ

Kozhikode Gang Rape Case: എറണാകുളം സ്വദേശിനിയായ നഴ്സിങ് വിദ്യാർഥിനിയാണ് കോഴിക്കോട് കൂട്ടബലാത്സംഗത്തിന് ഇരയായത്. സുഹൃത്തുക്കളായ രണ്ടുപേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

Kozhikode Gang Rape: കോഴിക്കോട്ട് നഴ്സിങ് വിദ്യാർഥിനിക്ക് മദ്യം നൽകി കൂട്ടബലാത്സം​ഗം ചെയ്ത സുഹൃത്തുക്കളായ രണ്ട് പേർ പിടിയിൽ

കോഴിക്കോട്: നഴ്സിങ് വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടു പേർ പിടിയിൽ. നഴ്സിങ് വിദ്യാർഥിനിയുടെ സുഹൃത്തുക്കളായ രണ്ടുപേരെയാണ് പോലീസ് പിടികൂടിയത്. പെൺകുട്ടി പരാതി നൽകിയതിനു പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു. മൊബൈൽ ലൊക്കേഷൻ പിന്തുടർന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്.

ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും. എറണാകുളം സ്വദേശിനിയായ നഴ്സിങ് വിദ്യാർഥിനിയാണ് കോഴിക്കോട് കൂട്ടബലാത്സംഗത്തിന് ഇരയായത്. സുഹൃത്തുക്കളായ രണ്ടുപേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.  നിർബന്ധപൂർവം മദ്യം നൽകിയതിന് ശേഷം ഇരുവരും ചേർന്ന് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നുയെന്നാണ് പരാതി.

ALSO READ: Kozhikode Gang Rape : കോഴിക്കോട് നഴ്സിങ് വിദ്യാർഥിനിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ സുഹൃത്തുക്കൾ

ഈ കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. പ്രതികളായ സുഹൃത്തുക്കൾ പെൺകുട്ടിയെ തങ്ങളുടെ താമസ സ്ഥലത്തേക്കെത്തിച്ച് ബലമായി മദ്യം നൽകിയ ശേഷമാണ് പീഡിപ്പിച്ചത്. എറണാകുളം സ്വദേശികളായ ഇരുവരും അടുത്ത ദിവസം പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. പ്രതികളിൽ ഒരാൾ കോഴിക്കോടും രണ്ടാമത്തെയാൾ എറണാകുളത്തുമാണ് പഠിക്കുന്നത്. ഹൈസ്കൂൾ കാലത്ത് സഹപാഠികളായിരുന്നു മൂവരും.

പെൺകുട്ടിക്ക് മാനസിക അസ്വാസ്ഥ്യം കണ്ടതിനെ തുടർന്ന് പഠിക്കുന്ന സ്ഥാപനത്തിലെ അധികൃതർ കൗൺസലിങ് നൽകിയതോടെയാണ് പീഡന വിവരം അറിഞ്ഞത്. തുടർന്ന് കുടുംബാം​ഗങ്ങളെ വിവരം അറിയിക്കുകയും ഇന്നലെ കസബ സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു. ഇൻസ്പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More