Home> Crime
Advertisement

Kitex Migrant Workers Violence: കിറ്റക്സ് തൊഴിലാളികളുടെ അക്രമം: 156 പേർ കസ്റ്റഡിയിൽ; കൂടുതൽ അറസ്റ്റ് ഇന്നുണ്ടാകും

Kizhakkambalam Violence: കിഴക്കമ്പലത്ത് (Kizhakkambalam) ക്രിസ്തുമസ് ആഘോഷത്തിന്റെ പേരിൽ കിറ്റക്സിലെ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച (Police Attack) സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത.

Kitex Migrant Workers Violence: കിറ്റക്സ് തൊഴിലാളികളുടെ അക്രമം: 156 പേർ കസ്റ്റഡിയിൽ; കൂടുതൽ അറസ്റ്റ് ഇന്നുണ്ടാകും

കൊച്ചി: Kizhakkambalam Violence: കിഴക്കമ്പലത്ത് (Kizhakkambalam) ക്രിസ്തുമസ് ആഘോഷത്തിന്റെ പേരിൽ കിറ്റക്സിലെ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച (Police Attack) സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത. 

ഇന്നലെ അക്രമവുമായി (Kizhakkambalam Violence) ബന്ധപ്പെട്ട് 156 പേരെ കസ്റ്റഡിയിലെടുത്തതിൽ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ രണ്ട് ക്രിമിനൽ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വധശ്രമത്തിന് 18 പേരും പൊതുമുതൽ നശിപ്പിച്ചതിന് ആറ് അതിഥി തൊഴിലാളികളുടെ അറസ്റ്റുമാണ് രേഖപ്പെടുത്തിയത്. 

Also Read: Kitex migrant workers | കിറ്റക്സിലെ തൊഴിലാളികൾ നടത്തിയ അക്രമസംഭവം അന്വേഷിക്കാൻ പ്രത്യേക സംഘം; അന്വേഷണചുമതല പെരുമ്പാവൂർ എഎസ്പി അനൂജ് പലിവാലിന്

ഇന്ന് ഇവരെ മെഡിക്കൽ പരിശോധനകൾക്കും കൊവിഡ് ടെസ്റ്റും നടത്തിയശേഷം കോടതിയിൽ ഹാജരാക്കും. പൊലീസ് വാഹനങ്ങൾ തീകത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇതിനിടെ പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിൽ പത്തൊൻപതംഗ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചിട്ടുണ്ട്.

രാത്രി മുഴുവൻ കിഴക്കമ്പലത്തെ (Kizhakkambalam Violence) മുൾമുനയിൽ നിർത്തിയായിരുന്നു അതിഥിത്തൊഴിലാളികളുടെ അഴിഞ്ഞാട്ടം. ക്രിസ്തുമസ് കരോൾ നടത്തുന്നതിനെച്ചൊല്ലി കിറ്റക്സിന്റെ ലേബർ കാമ്പിൽ തൊഴിലാളികൾ തമ്മിൽ തർക്കമാകുകയും മദ്യലഹരിയിലായിരുന്നു ഇവർ നടത്തിയ വാക്കേറ്റം ഒടുവിൽ തമ്മിത്തല്ലിൽ എത്തുകയായിരുന്നു.

Also Read: Migrant workers | എറണാകുളത്ത് പോലീസിനും നാട്ടുകാർക്കും നേരെ കിറ്റക്സിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണം; പോലീസ് വാഹനം കത്തിച്ചു

കയ്യാങ്കളി റോഡിലേക്ക് നീണ്ടതോടെ നാട്ടുകാർ പൊലീസിനെ അറിയിച്ചു. പൊലീസെത്തിയിതോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു.  തൊഴിലാളികൾ പോലീസിനെതിരെ തിരിയുകയും കുന്നത്തുനാട് ഇൻസ്പെക്ടർ അടക്കമുളളവരെ കല്ലെറിയുകയും ആക്ര മിക്കുകയും ചെയ്തു. ഒടുവിൽ പൊലീസ് വാഹനം ഉപേക്ഷിച്ച് ഉദ്യോഗസ്ഥർക്ക് ഓടിരക്ഷപ്പെടേണ്ടിവന്നു.

എന്നിട്ടും അടങ്ങാത്ത അതിഥി തൊഴിലാളികൾ ഒരു പൊലീസ് വാഹനം കത്തിക്കുകയും രണ്ടെണ്ണം അടിച്ചു തകർക്കുകയും ചെയ്തു. തുടർന്ന് റൂറൽ എസ്പി അടക്കമുളളവ‍ർ സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. ശീർഷം തൊഴിലാളികളുടെ താമസസ്ഥലത്തടക്കം പരിശോധന നടത്തി നൂറ്റിയൻപത്തിയാറ് പേരെ കസ്റ്റിഡിയിൽ എടുക്കുകയും ചെയ്തു.  

Also Read: Horoscope December 27, 2021: ഈ രാശിക്കാർ സ്വന്തം നാവിനെ നിയന്ത്രിക്കുന്നത് ഉത്തമം, അല്ലാത്തപക്ഷം ജോലി നഷ്ടപ്പെട്ടേക്കാം

സംഭവത്തിൽ പരിക്കേറ്റ കുന്നത്തുനാട് ഇൻസ്പെക്ടർ അടക്കം അഞ്ച് പൊലീസുദ്യോഗസ്ഥർ ഇപ്പോൾ ചികിത്സയിലാണ്. വാഹനം കത്തിച്ചവരെയടക്കം പിടികൂടി പൊലീസിൽ ഏൽപിച്ചത് കിറ്റെക്സ് ജീവനക്കാർ ആണെന്നും അന്വേഷണത്തോട് പൂർണമായി സഹയകരിക്കുമെന്നും കിറ്റെക്സ് എംഡി സാബു എം ജേക്കബ് വ്യക്തമാക്കിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More