Home> Crime
Advertisement

Kiran Gosavi | ആര്യൻഖാനെതിരായ ലഹരിമരുന്ന് കേസിലെ എൻസിബിയുടെ സാക്ഷി കിരൺ ​ഗോസാവി അറസ്റ്റിൽ

കിരൺ ഗോസാവിയെ കസ്റ്റഡിയിലെടുത്തതായി പൂനെ പോലീസ് കമ്മീഷണർ അമിതാഭ് ഗുപ്ത വ്യാഴാഴ്ച അറിയിച്ചു

Kiran Gosavi | ആര്യൻഖാനെതിരായ ലഹരിമരുന്ന് കേസിലെ എൻസിബിയുടെ സാക്ഷി കിരൺ ​ഗോസാവി അറസ്റ്റിൽ

പൂനെ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ (Aryan Khan) ഉൾപ്പെട്ട മയക്കുമരുന്ന് കടത്ത് കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (Narcotics Control Bureau) സാക്ഷിയും സ്വകാര്യ ഡിറ്റക്ടീവുമായ കിരൺ ഗോസാവിയെ പൂനെയിൽ കസ്റ്റഡിയിലെടുത്തു. കിരൺ ഗോസാവിയെ കസ്റ്റഡിയിലെടുത്തതായി പൂനെ പോലീസ് കമ്മീഷണർ (Police Commissioner) അമിതാഭ് ഗുപ്ത വ്യാഴാഴ്ച അറിയിച്ചു.

2018ൽ ഇയാൾക്കെതിരെ തട്ടിപ്പ് കേസ് നിലവിലുണ്ടായിരുന്നു. ലഖ്‌നൗവിലെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുമെന്ന് അറിയിച്ച് മൂന്ന് ദിവസത്തിന് ശേഷം ഗോസാവിയെ പൂനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2018 മെയ് 19 ന് പൂനെ നഗരത്തിലെ ഫരസ്‌ഖാന പോലീസ് സ്റ്റേഷനിലാണ് വഞ്ചനാക്കുറ്റത്തിന് ഗോസാവിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ALSO READ: Aryan Khan | ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കൽ ഇന്നും തുടരും

മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് 2018-ൽ ചൈനം ദേശ്മുഖ് എന്നയാളുടെ പക്കൽ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ജോലി നൽകിയില്ലെന്നും പണം തിരികെ നൽകിയില്ലെന്നുമായിരുന്നു പരാതി. ജോലിക്കായി വിദേശത്തേക്ക് അയക്കാമെന്ന് പറഞ്ഞ് ഇയാൾ ലക്ഷക്കണക്കിന് രൂപ ആളുകളിൽ നിന്ന് തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.

കിരൺ ഗോസാവിയുടെ സ്വകാര്യ അംഗരക്ഷകനും മുംബൈ ക്രൂയിസ് കപ്പൽ റെയ്ഡ് കേസിലെ സാക്ഷിയുമായ പ്രഭാകർ സെയിൽ, ക്രൂയിസ് കപ്പലിലെ റെയ്ഡിന് ശേഷം ഒരു വ്യക്തിയിൽ നിന്ന് 50 ലക്ഷം രൂപ കൈപ്പറ്റിയതായും ആരോപണമുണ്ട്. ലഹരി പാർട്ടി റെയ്ഡിൽ ​ഗോസാവി എൻസിബി സംഘത്തിനൊപ്പമുണ്ടായിരുന്നെന്നും ഷാരൂഖ് ഖാനിൽ നിന്ന് കോടികൾ ആവശ്യപ്പെട്ടെന്നും പ്രഭാകർ സെയിൽ ആരോപിച്ചിരുന്നു.

ALSO READ: Aryan Khan Drug Case: ഇന്ന് ജാമ്യമില്ല, ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്‌ചയും വാദം തുടരും

കിരൺ ​ഗോസാവി സമീർ വാങ്കഡെയുടെ സഹായിയാണെന്നും എൻസിബി കേസുകളിൽ ഇടനിലക്കാരനായി നിന്ന് കോടികൾ തട്ടിയെടുക്കുകയാണെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ കിരൺ ​ഗോസാവി ഈ ആരോപണങ്ങൾ നിഷേധിച്ചു. താൻ ഒരു കേസിലും ഇടനിലക്കാരനായി പ്രവർത്തിച്ചിട്ടില്ലെന്നും കപ്പലിൽ റെയ്ഡ് നടക്കുമ്പോൾ അവിടേക്ക് പോയത് സ്വകാര്യ ഡിറ്റക്ടീവ് എന്ന നിലയിലാണെന്നും ​ഗോസാവി പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More