Home> Crime
Advertisement

Karipur Gold Smuggling Case: അർജുൻ ആയങ്കിയുടെ ഭാര്യയെ ഇന്ന് ചോദ്യം ചെയ്യും

അർജുന്റെ ഭാര്യയോട് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Karipur Gold Smuggling Case: അർജുൻ ആയങ്കിയുടെ ഭാര്യയെ ഇന്ന് ചോദ്യം ചെയ്യും

കണ്ണൂർ : കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകാനാണ് അമലയ്ക്ക് കസ്റ്റംസ് നിർദ്ദേശം നൽകിയിരിക്കുന്നത്. 

അർജുൻ ആയങ്കി (Arjun Ayanki) ഇപ്പോൾ കസ്റ്റംസ് കസ്റ്റഡിയിലാണ്. നാളെ അയാളുടെ കസ്റ്റഡി കാലാവധി അവസാനിക്കും.  അർജുന്റെ ഭാര്യയോട് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.  

Also Read: Karippur gold smuggling case: ടിപി വധക്കേസ് പ്രതികളുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്

സ്വർണക്കടത്തിനെക്കുറിച്ച് അർജുന്റെ ഭാര്യ അമലയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് കസ്റ്റംസിന്റെ നിഗമനം.  കൂടാതെ അർജുൻ നയിച്ചിരുന്നത് ആഢംബര ജീവിതമാണെന്നും കസ്റ്റംസ് കണ്ടെത്തി.  ഇതിന്റെ അടിസ്ഥാനത്തിലാണ് അമലയെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. 

അർജുന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും, കഴിഞ്ഞ ദിവസങ്ങളിൽ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ അർജുനെതിരെ ലഭിച്ച നിർണായക തെളിവുകളെക്കുറിച്ചും ഭാര്യയോട് ചോദിച്ചറിയും.

Also Read: Karippur gold smuggling case: അർജുൻ ആയങ്കിയുടെ വീട്ടിൽ നിന്ന് നിർണായ തെളിവുകൾ ലഭിച്ചതായി കസ്റ്റംസ്; അർജുന്റെ ഭാര്യയെയും ചോദ്യം ചെയ്യും

ഇതിനിടയിൽ  കരിപ്പൂർവഴി സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ മുഹമ്മദ് ഷഫീഖിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും.  അതുകൊണ്ടുതന്നെ ഷഫീഖിനെ ഇന്ന് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കുകയും കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ കോടതിയെ അറിയിക്കും ചെയ്യും
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More