Home> Crime
Advertisement

'കള്ളക്കേസിൽ ' സരുൺ സജിക്ക് നീതിയായില്ല; പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ

കേസിന്റെ അന്വേഷണ ചുമതല പീരുമേട് ഡി.വൈ.എസ്.പിക്കാണ്. കേസിൽ പ്രതികളായ പതിമൂന്ന് പേരിൽ രണ്ട് പേരൊഴികെ മറ്റെല്ലാവരും റിമാന്റിലായിരുന്നു.

'കള്ളക്കേസിൽ ' സരുൺ സജിക്ക് നീതിയായില്ല; പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: കിഴുകാനത്ത് വനം വകുപ്പ് കള്ളക്കേസിൽ കുടുക്കിയ സരുൺ സജിയുടെ പരാതിയിൽ നടപടി വൈകിപ്പിച്ചതിന് പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ. പോലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തതയില്ലെന്നും കമ്മീഷൻ. അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ ഉത്തരവിട്ടു. സരുൺ സജി നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഇടപെടൽ.

ഇടുക്കി കിഴുകാനത്ത് വനം വകുപ്പ് കള്ളക്കേസിൽ കുടുക്കിയ സരുൺ സജിയുടെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. കേസിന്റെ അന്വേഷണ ചുമതല പീരുമേട് ഡി.വൈ.എസ്.പിക്കാണ്.   കേസിൽ പ്രതികളായ പതിമൂന്ന് പേരിൽ രണ്ട് പേരൊഴികെ മറ്റെല്ലാവരും റിമാന്റിലായിരുന്നു. 

Also Read: Veena Vijayan: മുഖ്യമന്ത്രിയുടെ മകൾ വീണ്ടും വിവാദത്തിൽ; സ്വകാര്യ കമ്പനിയിൽ നിന്ന് 1.72 കോടി മാസപ്പടി കൈപ്പറ്റി

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിട്ടും കേസിൽ പ്രതികളായ മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി.രാഹുൽ, സീനിയർ ഗ്രേഡ് ഡ്രൈവർ ജിമ്മി ജോസഫ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് സരുണിന്റെ പരാതി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ടാണ് സരുൺ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

പീരുമേട് ഡി.വൈ.എസ്. പിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തതയില്ലെന്ന് കമ്മീഷൻ വിലയിരുത്തി. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോട് റിപ്പോർട്ട് തേടിയ കമ്മീഷൻ ഉപ്പുതറ എസ്.എച്ച്.ഒ യോട് നേരിൽ ഹാജരാകാനും ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്റ്റംബർ ഇരുപതിനാണ്  ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് സരുൺ സജിക്കെതിരെ വനംവകുപ്പ് കേസെടുത്തത്. തുടരന്വേഷണത്തിൽ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതോടെ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയും സരുൺ സജിക്കെതിരെ ചുമത്തിയ കേസ് വനം വകുപ്പ്  പിൻവലിക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More