Home> Crime
Advertisement

Crime News: പിണങ്ങിപ്പോയ ഭാര്യയെ കൂട്ടികൊണ്ടുവന്ന് അടിച്ചു കൊന്നു; സോഫ്റ്റ്‌വെയർ എഞ്ചിനീയർ അറസ്റ്റിൽ

Crime News: പിണങ്ങിപ്പോയ ഭാര്യയെ കൂട്ടികൊണ്ടുവന്ന ശേഷം കൊലപ്പെടുത്തിയ സോഫ്റ്റ്‌വെയർ എഞ്ചിനീയർ അറസ്റ്റിൽ.

Crime News: പിണങ്ങിപ്പോയ ഭാര്യയെ കൂട്ടികൊണ്ടുവന്ന് അടിച്ചു കൊന്നു; സോഫ്റ്റ്‌വെയർ എഞ്ചിനീയർ അറസ്റ്റിൽ

തിരുപ്പതി: പിണങ്ങിപ്പോയ ഭാര്യയെ കൂട്ടികൊണ്ടുവന്ന ശേഷം കൊലപ്പെടുത്തിയ സോഫ്റ്റ്‌വെയർ എഞ്ചിനീയർ അറസ്റ്റിൽ.  ഇയാൾ  മൃതദേഹം സ്യൂട്ട്ക്കേസിലാക്കിയ ശേഷം തടാകത്തിൽ തള്ളുകയായിരുന്നു.  തിരുപ്പതി സ്വദേശി വേണുഗോപാൽ ആണ് അറസ്റ്റിലായത്.  

കൊലപാതകം നടന്നത് ജനുവരി 5 നായിരുന്നു.  അകന്നു കഴിയുകയായിരുന്ന ഭാര്യയെ അനുനയിപ്പിച്ചശേഷം കൂട്ടിക്കൊണ്ടുവന്നു വേണുഗോപാൽ ഭാര്യയെ അടിച്ചു കൊന്നശേഷം രക്ഷപ്പെടുകയായിരുന്നു.  ചെന്നൈയിലെ ഐടി സ്ഥാപനത്തിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായിരുന്ന വേണുഗോപാൽ ഒരു വർഷം മുൻപാണ് എഞ്ചിനീയറായിരുന്ന പത്മയെ വിവാഹം കഴിച്ചത്.   

Also Read: പൂപ്പാറയിൽ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർക്ക് ജാമ്യം!

ശേഷം ഇരുവരും തമ്മിൽ വാക്കുതർക്കങ്ങളുണ്ടാകുകയും അതിനെ തുടർന്ന് സ്വന്തം വീട്ടിലേക്ക് പത്മ പോകുകയും വേണുഗോപാലിനെതിരെ ഗാർഹിക പീഡനത്തിന് കേസ് കൊടുക്കുകയും ചെയ്തു.  ഇതിനെത്തുടർന്ന് പോലീസ് നടത്തിയ ഇടപെടലിൽ ഇരുവരും വീണ്ടും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചെങ്കിലും ആറുമാസമായപ്പോൾ വീണ്ടും രണ്ടുപേരും തമ്മിൽ പ്രശ്നം ഉണ്ടാകുകയും പത്മ സീന്തം വീട്ടിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു. 

ഇതിന് ശേഷം ജനുവരി 5 ന് വേണുഗോപാൽ പത്മയുടെ വീട്ടിലെത്തുകയും മേലിൽ ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് വീട്ടുകാർക്ക് വാക്ക് കൊടുത്തശേഷം പത്മയേയും കൂട്ടി തിരുപ്പതി വെങ്കട്ടാപുരം കോളനിയിലെ വീട്ടിലേക്ക് വരുകയായിരുന്നു.  ഇവിടെയെത്തിയ വേണുഗോപാൽ ഭാര്യയെ ക്രൂരമായി വടികൊണ്ട് അടിക്കുകയും അടിയേറ്റ പത്മ മരിച്ചുവീഴുകയുമായിരുന്നു. 

Also Read: ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം, കേസ് കെട്ടി ചമച്ചത്; വിജയ് ബാബു

പത്മയുടെ മരണം ഉറപ്പാക്കിയ വേണുഗോപാൽ മൃതദേഹം ഒരു ബാഗിൽ കുത്തി നിറച്ചശേഷം സമീപത്തെ തടാകത്തിൽ കൊണ്ടുപോയി തള്ളുകയായിരുന്നു. അതിനു ശേഷം തനിക്ക് ഹൈദരാബാദിൽ ജോലികിട്ടിയെന്നും ഞങ്ങൾ അങ്ങോട്ട് പോകുകയാണെന്നും കാണിച്ചു പത്മയുടെ വീട്ടിലേക്ക് വേണുഗോപാൽ മെസ്സേജ് അയക്കുകയും ചെയ്‌തു. 

എപ്പോഴും ഫോണിൽ ബന്ധപ്പെട്ടിരുന്നു മകൾ പെട്ടെന്ന് വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യാത്തതിനെ തുടർന്ന് സംശയം തോന്നിയ പത്മയുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് തിരുപ്പതി പോലീസ് ഹൈദരാബാദിൽ എത്തി ഇവരെ തിരഞ്ഞെങ്കിലും പത്മയെ കണ്ടെത്താനായില്ല. ഇതിനെത്തുടർന്ന് വേണുഗോപാലിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് കള്ളി വെളിച്ചത്താവുന്നത്.

Also Read: 2024 വരെ ഈ രാശിക്കാർക്ക് അടിപൊളി സമയം, ശനിദേവന്റെ കൃപയാൽ ധനലാഭത്തിന് യോഗം

ഇയാൾ നൽകിയ വിവരം അനുസരിപോലീസ് നടത്തിയ തിരച്ചിലിൽ തടാകത്തിൽ നിന്നും പത്മയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായും സംഭവത്തിൽ വേണുഗോപാലിന്റെ മാതാപിതാക്കൾക്കും സുഹൃത്തിനും പങ്കുണ്ടെന്നും പോലീസ് അറിയിച്ചു. മാത്രമല്ല പത്മയെ ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് അടിച്ചു കൊലപ്പെടുത്തിയതെന്ന് വേണുഗോപാലും പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ പ്രതിചേർത്തേക്കുമെന്നും റിപ്പോർട്ടുണ്ട്. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More