Home> Crime
Advertisement

അശ്ലീല സിനിമയെന്ന് ആദ്യം, ഭഗവൽസിങിന്റെ മുന്നിൽവച്ച് ലൈലയുമായി ലൈംഗിക ബന്ധം,10 ലക്ഷം പറഞ്ഞ് റോസ്ലിയെ കടത്തി

സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കിയ ശേഷം രക്തം വീട്ടിൽ ആകെ തളിച്ചു

അശ്ലീല സിനിമയെന്ന് ആദ്യം, ഭഗവൽസിങിന്റെ മുന്നിൽവച്ച് ലൈലയുമായി ലൈംഗിക ബന്ധം,10 ലക്ഷം പറഞ്ഞ് റോസ്ലിയെ കടത്തി

കൊച്ചി: തിരുവല്ലയിലെ നരബലിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അശ്ലീല സിനിമയിൽ അഭിനയിച്ചാൽ 10 ലക്ഷം നൽകാമെന്ന് പറഞ്ഞാണ്  കൊല്ലപ്പെട്ട റോസ്ലിയെ കൊണ്ട് പോയത്.സ്ഥലത്തെത്തി കട്ടിലിൽ കെട്ടിയിട്ട് തലയ്ക്കു അടിച്ചു. പിന്നീട് ലൈലയാണ് ആദ്യം ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കിയത്.

സ്വകാര്യ ഭാഗത്ത് കത്തി ഉപയോഗിച്ച് കുത്തി. ആ രക്തം വീട്ടിൽ തളിച്ചു. എന്നാൽ ആദ്യ കൊലയിൽ ഭാഗ്യം വരാത്തതിനാൽ ദമ്പതികൾ റഷീദിനെ സമീപിച്ചു. ഒരു നരബലി കൂടി നടത്തിയാലെ ഭാഗ്യം എത്തുകയുള്ളു എന്നായിരുന്നു മറുപടി.തുടർന്നാണ് രണ്ടാമത്തെ കൊലപാതകം നടത്തിയതെന്നാണ് വിവരം.

ALSO READ: കേരളത്തിൽ നരബലി? രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി

ശ്രീദേവി എന്ന വ്യാജ പ്രൊഫൈൽ

ഫേസ്ബുക്ക് വഴിയാണ്  ഭഗവൽ സിങ്ങിനെ റഷീദ് സമീപിക്കുന്നത്. ശ്രീദേവി എന്ന വ്യാജ പ്രൊഫൈലാണ് ഇതിനായി ഉപയോഗിച്ചത്. സിദ്ധൻ എന്ന് പറഞ്ഞു റഷീദിന്റെ നമ്പർ തന്നെ നൽകി. ഭാഗ്യവും സമ്പത്തും എത്തുമെന്നടക്കമുള്ള വിവരങ്ങളിൽ വീണു പോയ ഭഗവൽസിങ്ങിനെ അതി വിദഗ്ധമായ തൻറെ നിയന്ത്രണത്തിലേക്ക് റഷീദ് എത്തിക്കുകയായിരുന്നു.

ഒടുവിൽ ദമ്പതികൾ പൂർണ്ണമായും  റഷീദ് പറയുന്നത് അനുസരിക്കുന്ന മനോനിലയിൽ എത്തി.ഭഗവൽസിങിന്റെ മുമ്പിൽ വെച്ചു ഭഗവൽസിങ്ങ്  ഭാര്യമയുമായി റഷീദ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: Human Sacrifice: റോസ്ലിയെ കാണാതായത് ജൂണിൽ,കൊലപാതകം എവിടെ വച്ച് നടന്നുവെന്നും കണ്ടെത്തി

കടവന്ത്ര സ്വദേശി പത്മ, കാലടി സ്വദേശി റോസിലി എന്നിവരാണ്കൊല്ലപ്പെട്ടത്. റഷീദാണ് ഇവരെ തിരുവല്ലയിൽ എത്തിച്ചത്. കൊല്ലപ്പെട്ട പത്മയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സംസ്ഥാനത്തെ ഞെട്ടിച്ച കൊടും കൊലപാതകത്തിൻറെ കഥയിലേക്ക് എത്തിച്ചത്. കൊല്ലപ്പെട്ട രണ്ടുപേരും ലോട്ടറി വിൽക്കുന്നവരാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
Read More