Home> Crime
Advertisement

Crime| ഭക്ഷണം കഴിച്ച് ശേഷം വയറിന് സുഖമില്ലെന്ന്: ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമം, യുവതിയും കാമുകനും കൊച്ചിയിൽ അറസ്റ്റിൽ

ഹോട്ടലുടമയ്ക്കൊപ്പെം ചിത്രങ്ങളും വീഡിയോയും പകർത്തി ഭീക്ഷണിപ്പെടുത്തുകയായിരുന്നു യുവതിയുടെയും കൂട്ടാളികളുടെയും ശ്രമം.

Crime| ഭക്ഷണം കഴിച്ച് ശേഷം വയറിന് സുഖമില്ലെന്ന്: ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമം, യുവതിയും കാമുകനും കൊച്ചിയിൽ അറസ്റ്റിൽ

കൊച്ചി: ഹണി ട്രാപ്പ് വഴി ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവതിയും കാമുകനും കൊച്ചിയിൽ അറസ്റ്റിൽ.മട്ടാഞ്ചേരി  സ്വദേശി റിൻസീന, ഫോർട്ടുകൊച്ചി സ്വദേശി ഷാജഹാൻ എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് സംഭവം.  വൈകീട്ട്  ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ എത്തി മുറിയെടുക്കുകയും പിന്നീട്  ഭക്ഷണം കഴിച്ച് സുഖമില്ലാതായെന്ന് പറയുകയുമായിരുന്നു.

പിന്നീട് ഇവർ ആശുപത്രിയിൽ പോയി അഡ്മിറ്റ് ആവുകയായിരുന്നു. തുടർന്ന്  ഹോട്ടലുടമയെയും സുഹൃത്തിനെയും ആശുപത്രി മുറിയിലേയ്ക്ക് വിളിച്ചു വരുത്തി മർദിച്ചു.ഇവരിൽ നിന്ന് 11000 രൂപ കവർന്നെടുക്കുകയും ചെയ്തു. ഹോട്ടലുടമയ്ക്കൊപ്പെം ചിത്രങ്ങളും വീഡിയോയും പകർത്തി ഭീക്ഷണിപ്പെടുത്തുകയായിരുന്നു യുവതികളുടെ ശ്രമം.

ഹോട്ടലുടമയുടെ പരാതിയിലാണ് അറസ്റ്റ് യുവതി മുമ്പ് ഹണി ട്രാപ്പ് നടത്തിയിരുന്നതായും കണ്ടെത്തി.  കേസിൽ കൂടുതൽ അന്വേഷണം പോലീസ് നടത്തി വരികയാണ്. പ്രതികൾക്കെതിരെയുള്ള മറ്റ് കേസുകളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More