Home> Crime
Advertisement

പ്രണയം നിരസിച്ചതിന്റെ പേരിൽ പ്രതികാരം; യുവാവിനെ ധീരമായി നേരിട്ട് 14 വയസ്സുകാരി

: പ്രണയം നിരസിച്ചതിന് പ്രതികാരം ചെയ്യാൻ വന്ന യുവാവിനെ ധീരമായി നേരിട്ട് പതിനാലുവയസുകാരി. കത്തിയുമായി പിന്തുടർന്ന് കുത്തി കൊല്ലാൻ ശ്രമിച്ച 22 കാരനെ പെൺകുട്ടി ബലമായി പിടിച്ചു തള്ളുകയായിരുന്നു.

പ്രണയം നിരസിച്ചതിന്റെ പേരിൽ പ്രതികാരം; യുവാവിനെ ധീരമായി നേരിട്ട് 14 വയസ്സുകാരി

പെരിന്തല്‍മണ്ണ: പ്രണയം നിരസിച്ചതിന് പ്രതികാരം ചെയ്യാൻ വന്ന യുവാവിനെ ധീരമായി നേരിട്ട് പതിനാലുവയസുകാരി.  കത്തിയുമായി പിന്തുടർന്ന് കുത്തി കൊല്ലാൻ ശ്രമിച്ച 22 കാരനെ പെൺകുട്ടി ബലമായി പിടിച്ചു തള്ളുകയായിരുന്നു. സംഭവം നടന്നത് വ്യാഴാഴ്ച രാവിലെ എട്ടോടെ പെരിന്തൽമണ്ണയിലെ ആനമങ്ങാട്ടായിരുന്നു.  സംഭവത്തെ തുടർന്ന് മണ്ണാര്‍മല സ്വദേശി ജിനേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Also Read: Bomb Blast Kannur: നിധിയാണെന്ന് കരുതി തുറന്നത് സ്റ്റീൽ ബോംബ്; പൊട്ടിത്തെറിയിൽ അച്ഛനും മകനും മരിച്ചു

കുറച്ച് കാലമായി പെണ്‍കുട്ടിയെ പ്രതി നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും പ്രണയം അറിയിച്ചിരുന്നുവെന്നും.  പ്രണയം നിരസിച്ച നിരസിച്ച പെണ്‍കുട്ടിയെ കൊല്ലണം എന്ന ഉദ്ദേശ്യത്തോടെ കത്തിയുമായി എത്തിയ ജിനേഷ്  ആനമങ്ങാട്ടുവച്ച് തടഞ്ഞുനിര്‍ത്തി അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 

പെട്ടെന്ന് പാഞ്ഞുവരുന്ന യുവാവിനെകണ്ട് പെൺകുട്ടി ആദ്യം ഒന്ന് പരിഭ്രമിച്ചെങ്കിലും പിന്നെ യുവാവിനെ പിടിച്ചു തള്ളിയശേഷം ബഹളം വയ്ക്കുകയായിരുന്നു. ഇതിനിടെ നിലത്തുവീണ യുവാവിന്റെ കയ്യില്‍നിന്ന് കത്തി തെറിച്ചു പോകുകയും ശേഷം പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ പിടിച്ചു പോലിസിനെ ഏൽപ്പിക്കുകയും ചെയ്തു.  പ്രതി കൊണ്ടുവന്ന കത്തിയും പൊലീസ് കണ്ടെടുത്തു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More