Home> Crime
Advertisement

Murder Case: തിരുവനന്തപുരത്ത് വെട്ടേറ്റ ഗുണ്ടാ നേതാവ് മരിച്ചു

Murder Case Accused: രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റ് മൂന്നു മണിക്കൂറുകളോളം റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ജോയിയെ പോലീസാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Murder Case: തിരുവനന്തപുരത്ത് വെട്ടേറ്റ ഗുണ്ടാ നേതാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പൗഡിക്കോണത്ത് മൂന്നംഗ സംഘം വെട്ടി പരിക്കേൽപ്പിച്ച ഗുണ്ടാ നേതാവ് മരിച്ചു. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ കുറ്റ്യാണി സ്വദേശി ജോയി മെഡിക്കൽ കോളേജ് ആശുപത്രിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. 

Also  Read: മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം; യൂട്യൂബർ ചെകുത്താൻ അറസ്റ്റിൽ

സംഭവത്തിൽ പ്രതികളെ ആരെയും പിടികിട്ടിയിട്ടില്ല. നീലക്കാറിലെത്തിയ മൂന്നംഗ അക്രമി സംഘത്തിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ട് ദിവസം മുൻപാണ് ജോയ് പുറത്തിറങ്ങിയത്. ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറിൽ എത്തിയ സംഘം സൊസൈറ്റി ജംഗ്ഷനിൽ വച്ച് വെട്ടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 

Also Read: ഇന്ന് കർക്കടക രാശിക്കാർക്ക് മികച്ച ദിനം, കന്നി രാശിക്കാരുടെ പ്രശ്നങ്ങൾ അവസാനിക്കും, അറിയാം ഇന്നത്തെ രാശിഫലം!

രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റ് മൂന്നു മണിക്കൂറുകളോളം റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ജോയിയെ പോലീസാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അക്രമി സംഘത്തെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി 9 മണിയോടെ പൗഡിക്കോണം സൊസൈറ്റി ജംക്ഷനിൽ വാച്ചായിരുന്നു സംഭവം. പൗഡിക്കോണം വിഷ്ണു നഗറിലാണ് ജോയി താമസിക്കുന്നത്. കൊലപാതകത്തിന് കാരണം ഗുണ്ടാ കുടിപ്പക ആകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Also Read: ബ്രസീലിൽ വിമാനം തകർന്നുവീണു; ജീവനക്കാരും യാത്രക്കാരും അടക്കം 62 മരണം

കൂലിക്ക് ഓടിക്കുന്ന ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യാന്‍ വീട്ടിലേക്ക് പോകുന്നതിനിടെ കാറിലെത്തിയ സംഘം ഓട്ടോറിക്ഷ തടഞ്ഞ് ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വട്ടപ്പാറ, പോത്തന്‍കോട് ഉള്‍പ്പെടയുള്ള സ്റ്റേഷനുകളിലെ ക്രിമിനല്‍ ലിസ്റ്റില്‍ ജോയിയുണ്ട്. ചെറിയ പ്രകോപനമോ ദേഷ്യമോ വന്നാല്‍ പോലും എതിരെ നില്‍ക്കുന്ന ആളിനു നേരെ വെട്ടുകത്തി വീശുന്ന ആളാണ് ജോയ് അതുകൊണ്ടാണ് വെട്ടുകത്തി ജോയ് എന്ന് പേരുവീണത്.

അടുത്തിടെ അയിരൂര്‍പ്പാറയില്‍ ഒരാളെ ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇയാളെ കാപ്പ ചുമത്തി ജയിലില്‍ അടച്ചിരുന്നു.  തുടർന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പുറത്തിറങ്ങിയത്.  പ്രതികളെയും അവര്‍ സഞ്ചരിച്ച കാറും തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Read More