Home> Crime
Advertisement

Crime News: ആറ് മാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അതിഥി തൊഴിലാളികളിലേക്കും

Police investigation: കുട്ടിയുടെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. അതിഥി തൊഴിലാളികളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമാണുള്ളത്.

Crime News: ആറ് മാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അതിഥി തൊഴിലാളികളിലേക്കും

പത്തനംതിട്ട: തിരുവല്ലയിൽ ആറ് മാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. അതിഥി തൊഴിലാളികളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമാണുള്ളത്. അതേസമയം സമീപത്തെ പോലീസ് സ്റ്റഷനുകളിലൊന്നും തന്നെ കുഞ്ഞിനെ കാണാനില്ലെന്ന പരാതിയും ലഭിച്ചിട്ടില്ല. 

തിരുവല്ല  പുളിക്കിഴ് ജംഗ്ഷന് സമീപത്തെ ചതുപ്പ് നിലത്തോട് ചേർന്നാണ് ആറു മാസത്തോളം പ്രായം വരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ആണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന് ഏകദേശം രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്.

ALSO READ: Kerala News: തിരുവല്ലയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

ദുർഗന്ധം വമിച്ചതോടെ ചതുപ്പിനോട് ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ കാലുകൾ നായ കടിച്ചു കീറിയിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് പ്ലാസ്റ്റിക് ചാക്കും കണ്ടെടുത്തിട്ടുണ്ട്.

പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി മേൽ നടപടി ആരംഭിച്ചു. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ നടത്തി. മൃതദേഹം എങ്ങനെ ഇവിടെയെത്തിയെന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സമീപത്തെ പോലീസ് സ്റ്റേഷനുകളിൽ കുഞ്ഞിനെ കാണാതായെന്ന പരാതികൾ ലഭിച്ചിട്ടില്ലാത്തതിനാൽ അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. മൃതദേഹത്തിന് സമീപം നിന്ന് പ്ലാസ്റ്റിക്ക് ചാക്ക് കണ്ടെത്തിയതിനാൽ ചാക്കിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ നി​ഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More