Home> Crime
Advertisement

Bank Loan | വ്യാജ രേഖ ചമച്ച് ബാങ്കിൽ നിന്ന് കോടികൾ തട്ടി: പ്രതി പിടിയിൽ; ഭാര്യക്കായി തെരച്ചിൽ

ഒളിവിലുള്ള ഭാര്യയ്ക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. തട്ടിപ്പിൽ ബാങ്ക് ഉദ്യോ​ഗസ്ഥർക്കും പങ്കുണ്ടെന്നാണ് സൂചന

Bank Loan | വ്യാജ രേഖ ചമച്ച് ബാങ്കിൽ നിന്ന് കോടികൾ തട്ടി: പ്രതി പിടിയിൽ; ഭാര്യക്കായി തെരച്ചിൽ

കൊച്ചി: വ്യാജ രേഖ സമർപ്പിച്ച് ബാങ്കിൽ നിന്നും  കോടികൾ തട്ടിയെടുത്ത തൃപ്പുണിത്തറ സ്വദേശി പൊലീസ് പിടിയിൽ. ഒളിവിലുള്ള ഭാര്യയ്ക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. തട്ടിപ്പിൽ ബാങ്ക് ഉദ്യോ​ഗസ്ഥർക്കും പങ്കുണ്ടെന്നാണ് സൂചന. ഇക്കാര്യത്തിലും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

ബാങ്ക് ലോൺ ആവശ്യമുള്ളവരുടെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ സംഘടിപ്പിച്ചാണ് തൃപ്പുണിത്തറ സ്വദേശി റെജി പൗലോസ് തട്ടിപ്പ് നടത്തിയത്. ആവശ്യമുള്ള പണം നൽകാമെന്ന് ഭൂവുടമകൾക്ക് ഉറപ്പ് നൽകിയാണ് രേകഖൾ സംഘടിപ്പിക്കുക. ഇത് പണയപ്പെടുത്തി ഭീമമായ തുക ബാങ്കുകളിൽ നിന്നും ലോണെടുത്ത് മുങ്ങും.

വ്യാജമായുണ്ടാക്കിയ റെജിയുടെ പാൻ കാർഡും തിരിച്ചറിയൽ കാർഡുകളുമാണ് ഭൂമിയുടെ രേഖകൾക്കൊപ്പം നൽകിയിരുന്നത്. ഇങ്ങനെ പണയപ്പെടുത്തിയ ഭൂമികൾക്ക് ജപ്തി നടപടികൾ തുടങ്ങിയതോടെയാണ് ഇടപാടുകാർ തട്ടിപ്പിനെക്കുറിച്ച് അറിയുന്നത്. പരാതിയിൽ മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് സൗത്ത് പോലീസ് അന്വേഷണം തുടങ്ങിയത്. റെജിയെ കോയമ്പത്തൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

അഞ്ചു ലോണുകളിലായി ഒരു കോടി 59 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. തട്ടിപ്പിൽ റെജിയുടെ ഭാര്യയ്ക്കും ചില ബാങ്കുദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് സൂചന. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More