Home> Crime
Advertisement

Drug Dealing: കൊച്ചിയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരി വിൽപന; യുവതി ഉൾപ്പെടെ 8 പേർ പിടിയിൽ

കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വില്‍പന നടത്തിയ എട്ടു പേരാണ് ഇപ്പോൾ പിടിയിലായത്.

Drug Dealing: കൊച്ചിയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരി വിൽപന; യുവതി ഉൾപ്പെടെ 8 പേർ പിടിയിൽ

കൊച്ചി: കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വില്‍പന നടത്തിയ എട്ടു പേരാണ് ഇപ്പോൾ പിടിയിലായത്. 55 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടികൂടിയുണ്ട്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വോഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.

Also Read: Crime News: അമ്മയെ സംരക്ഷിക്കുന്നതിനെ ചൊല്ലി തര്‍ക്കം; അവശനിലയില്‍ വയോധിക ആംബുലന്‍സില്‍ കിടന്നത് മണിക്കൂറുകള്‍!

മയക്കുമരുന്ന് വില്‍പനക്കെത്തിയ നാലുപേരും കൊല്ലത്ത് നിന്ന് മയക്കുമരുന്ന് വാങ്ങാനെത്തിയ സ്ത്രീയും ഉള്‍പ്പടെ നാലുപേരുമാണ്‌ പിടിയിലായത്.  ഇടപ്പള്ളിയിലെ ഒരു ഹോട്ടലില്‍ റൂം ബുക്ക് ചെയ്താണ് മയക്കുമരുന്ന് കൈമാറ്റം നടന്നിരിക്കുന്നത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മലപ്പുറത്ത് നിന്നെത്തിയ സംഘമാണ് വില്‍പ്പനക്കെത്തിയത് എന്നാണ്. 

ഇവർ രണ്ടു സംഘങ്ങളും എത്തിയ മൂന്ന് കാറുകളും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.  പ്രാഥമിക ചോദ്യം ചെയ്യലിൽ വധശ്രമക്കേസില്‍ ഉള്‍പ്പടെ പ്രതികളായിട്ടുള്ളവര്‍ പിടിയിലായവരില്‍ ഉണ്ടെന്നാണ് റിപ്പോർട്ട്. മിക്കവരും വിദേശത്ത് ജോലി ചെയ്യുന്നവരാണ് അവിടെ വെച്ചുള്ള പരിചയത്തിലാണ് മയക്കുമരുന്ന് വില്‍പനയിലേക്ക് കടന്നത്.

ഇവർ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയാണ് ഹോട്ടല്‍ റൂമുകള്‍ ബുക്ക് ചെയ്യുന്നതെന്നും റിപ്പോർട്ടുണ്ട്. എക്‌സൈസ്-കസ്റ്റംസ് സംഘത്തിന് വില്‍പന സംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നതായാണ് സൂചന. ഇവരും ഇവിടെ റൂം എടുത്തിരുന്നതായാണ് വിവരം. ശേഷം മയക്കുമരുന്ന് സംഘത്തിന്റെ നീക്കം നിരീക്ഷിച്ചുവരികയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. 

 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More