Home> Crime
Advertisement

Shashi Tharoor: ശശി തരൂര്‍ വിചാരണ നേരിടണോ? അറിയാന്‍ രണ്ടാഴ്ച കൂടി കാത്തിരിയ്ക്കണം...!!

സുനന്ദ പുഷ്‌കർ ദുരൂഹ മരണക്കേസിൽ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ വിചാരണ നേരിണോ എന്ന കാര്യത്തില്‍ ഇന്നും തീരുമാനമായില്ല...!!

Shashi Tharoor: ശശി തരൂര്‍ വിചാരണ നേരിടണോ? അറിയാന്‍ രണ്ടാഴ്ച കൂടി കാത്തിരിയ്ക്കണം...!!

New Delhi: സുനന്ദ പുഷ്‌കർ ദുരൂഹ മരണക്കേസിൽ കോണ്‍ഗ്രസ് നേതാവും   എംപിയുമായ ശശി തരൂര്‍  വിചാരണ നേരിടണോ എന്ന  കാര്യത്തില്‍  ഇന്നും  തീരുമാനമായില്ല...!!  

വിധി  പറയുന്നത് കോടതി  ആഗസ്റ്റ് 18ലേയ്ക്ക് മാറ്റി.  കൂടാതെ, കേസില്‍  കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍  ഡല്‍ഹി പോലീസിന്  (Delhi Police) കോടതി അനുമതിയും നല്‍കി.

സുനന്ദ പുഷ്‌കർ മരണക്കേസിൽ  (Sunanda Pushkar death case) ആത്മഹത്യ പ്രേരണാ കുറ്റമോ, കൊലക്കുറ്റമോ  ചുമത്തണമെന്നതാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍,  ഇതുവരെ  മരണകാരണം പോലും  കണ്ടെത്താന്‍ കഴിയാത്ത കേസ് അവസാനിപ്പിക്കണം എന്നാണ് ശശി തരൂര്‍ (Shshi Throor) ആവശ്യപ്പെടുന്നത്. 

ഐ.പി.സി 306 ആത്മഹത്യ പ്രേരണ, 498എ ഗാര്‍ഹിക പീഡനം എന്നീകുറ്റങ്ങളാണ് ശശി തരൂറിനെതിരെയുള്ള   കുറ്റപത്രത്തില്‍  ചേര്‍ത്തിരിയ്ക്കുന്നത്. കുറ്റം തെളിഞ്ഞാല്‍  10 വര്‍ഷം വരെ തടവ്‌ ലഭിക്കാം.

Also Read: ഇത് ഇനി പുതിയ സാധാരണ സംഭവമായി മാറുമോ? വൈറൽ പരസ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് Shashi Tharoor ചോദിക്കുന്നു

2014 ജനുവരി 17 നായിരുന്നു  കേസിനാസ്പദമായ  സംഭവം നടന്നത്.  ഡൽഹിയിലെ  പ്രമുഖ  പഞ്ചനക്ഷത്ര  ഹോട്ടൽ മുറിയിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.  ആദ്യം കൊലപാതകമാണ് എന്ന് അവകാശപ്പെട്ടുവെങ്കിലും തെളിവുകള്‍ കണ്ടെത്താനായില്ല. തുടര്‍ന്ന്  ആത്മഹത്യപ്രേരണക്കുറ്റം ചേര്‍ത്ത് 2018 മേയ് 15ന് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Read More