Home> Crime
Advertisement

Crime News: പന്തളത്ത് ലഹരിക്ക് അടിമയായ യുവാക്കൾ വീടിന് തീയിട്ടു

Crime News: മങ്ങാരം പടിഞ്ഞാറ് അശ്വതി നിവാസിൽ രേഖയുടെ അടച്ചിട്ട വീട്ടിൽ സമീപവാസികളായ രാഹുലും അഖിലും അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് വീടിനുള്ളിലെ സാധനസാമഗ്രികൾ അടിച്ചുതകർക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്യുകയായിരുന്നു.

Crime News: പന്തളത്ത് ലഹരിക്ക് അടിമയായ  യുവാക്കൾ വീടിന് തീയിട്ടു

പത്തനംതിട്ട: പന്തളത്ത് ലഹരിക്ക് അടിമയായ  യുവാക്കൾ  വീട് ആക്രമിച്ച് തീയിട്ടതായി റിപ്പോർട്ട്. പന്തളം മങ്ങാരം ആനക്കുഴി സ്വദേശി രേഖയുടെ വീടിനാണ്  തീയിട്ടത്. സമീപവാസികളായ  രാഹുൽ, അഖിൽ എന്നിവർ ചേർന്നാണ്  ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.

Also Read: Attappadi Madhu Murder Case: അട്ടപ്പാടി മധു വധക്കേസിൽ വിധി ഇന്ന്

 

സംഭവം നടന്നത് വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു. മങ്ങാരം പടിഞ്ഞാറ് അശ്വതി നിവാസിൽ രേഖയുടെ അടച്ചിട്ട വീട്ടിൽ സമീപവാസികളായ രാഹുലും അഖിലും അതിക്രമിച്ചു  കയറുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് വീടിനുള്ളിലെ സാധനസാമഗ്രികൾ അടിച്ചുതകർക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്യുകയായിരുന്നു.  ഇവർ ആദ്യം പുറത്ത് കെട്ടിയിട്ടിരുന്ന നായ്ക്കളെ അടിച്ചും കല്ലെറിഞ്ഞും പരിക്കേൽപ്പച്ച ശേഷമാണ് വീടിനുള്ളിൽ കയറി ആക്രമണം നടത്തിയത്.

Also Read: Shani Rashi Parivartan 2023: വരുന്ന 7 മാസത്തേക്ക് ഈ രാശിക്കാർക്ക് അടിപൊളി സമയം, നയിക്കും രാജകീയ ജീവിതം 

വിവരമറിഞ്ഞെത്തിയ സിപിഎം. മുടിയൂർക്കോണം ലോക്കൽ കമ്മിറ്റിയംഗം എ.എച്ച്.സുനിലിനു നേരെയും യുവാക്കൾ ആക്രമണം നടത്തി. അടുത്ത വീട്ടിലേക്ക് ഓടിക്കയറിയാണ് സുനിൽ രക്ഷപെട്ടത്.  സമീപത്തെ മറ്റൊരു വീട്ടിലെ സൈക്കിളും പ്രതികൾ നശിപ്പിച്ചു. തീ കത്തുന്നതുകണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് വെള്ളമൊഴിച്ച് തീയണച്ചത്.  യുവാക്കൾ പ്രദേശത്തെ മറ്റു വീടുകളിൽ കല്ലെറിഞ്ഞും ഭീഷണി മുഴക്കിയും അസഭ്യം പറഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ഇവിടെ നിന്നും രക്ഷപെട്ടത്.

Also Read: Weight Loss: ഈ അത്ഭുത പാനീയം കുടിക്കൂ വയറിലെ തൂങ്ങിക്കിടക്കുന്ന കൊഴുപ്പ് അപ്രത്യക്ഷമാകും!

രേഖയുടെ മകൻ സൂരജ് മാത്രമാണ് ഈ വീട്ടിൽ താമസിച്ച് പോന്നിരുന്നത്. അമ്മ രേഖ കോട്ടയത്താണ് താമസം. കൂലിപ്പണിക്ക് പോകുന്ന സൂരജ് പുറത്തുപോയിരുന്ന സമയത്താണ് വീടിന്  നേരെ ആക്രമമുണ്ടായത്. കഞ്ചാവ് കേസിൽ പ്രതികളായ രാഹുലും അഖിലും തമ്മിൽ രേഖയുടെ മകന് സൂരജുമായുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.  സംഭവത്തിൽ പന്തളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More