Home> Crime
Advertisement

Murder: ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസ്; കുട്ടിയുടെ അച്ഛനും അറസ്റ്റിൽ

കൊച്ചി കലൂരിലെ ഹോട്ടലിൽ വച്ചാണ് കുഞ്ഞിന്റെ മുത്തശ്ശി സിപ്സിയുടെ കാമുകൻ ബിനോയ് ജോൺ ഡിക്രൂസ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്

Murder: ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസ്; കുട്ടിയുടെ അച്ഛനും അറസ്റ്റിൽ

കൊച്ചി: ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിൽ കുട്ടിയുടെ അച്ഛൻ സജീവും അറസ്റ്റിൽ. അങ്കമാലിയിൽനിന്നാണ് സജീവിനെ പിടികൂടിയത്. കുഞ്ഞിന്റെ മുത്തശ്ശി സിപ്സിയെ  ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്ത സിപ്സിയെ കൊച്ചിയിൽ എത്തിച്ചു.

ചേരാനല്ലൂർ പോലീസ് തമ്പാനൂർ സ്റ്റേഷനിലെത്തിയാണ് സിപ്സിയെ കൊച്ചിയിലേക്ക് കൊണ്ടുപോയത്. ഇവരെ വിശദമായി ചോദ്യം ചെയ്യും. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് 77 പ്രകാരമാണ് കേസെടുത്തത്. കൊലപാതകത്തിൽ സിപ്‌സിക്ക് ഏതെകിലും തരത്തിൽ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

കൊച്ചി കലൂരിലെ ഹോട്ടലിൽ വച്ചാണ് കുഞ്ഞിന്റെ മുത്തശ്ശി സിപ്സിയുടെ കാമുകൻ ബിനോയ് ജോൺ ഡിക്രൂസ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്. സിപ്സിയോടുള്ള വൈരാ​ഗ്യമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമെന്നാണ് ബിനോയ് മൊഴി നൽകിയത്.

സിപ്സിയും ബിനോയിയും കുറച്ച് കാലമായി ഒന്നിച്ചാണ് താമസിച്ചിരുന്നത്. പിന്നീട് തന്നേക്കാൾ പ്രായക്കൂടുതലുള്ള സിപ്സിയെ ഒഴിവാക്കാൻ ബിനോയ് ശ്രമിച്ചു. എന്നാൽ സിപ്സി ബന്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല. ഇതാണ് വൈരാ​ഗ്യത്തിന് കാരണമായത്. ഇതിന്റെ വൈരാ​ഗ്യത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ബിനോയ് പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More