Home> Crime
Advertisement

Shocking News: ഭര്‍ത്താവുമായി വഴക്കിട്ടു, തന്‍റെ 6 കുട്ടികളെ കിണറ്റിലെറിഞ്ഞശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി

ഭര്‍ത്താവുമായി ഉണ്ടായ വഴക്കിനെത്തുടര്‍ന്ന് തന്‍റെ 6 കുട്ടികളെ കിണറ്റില്‍ ഏറഞ്ഞ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാജ്യത്തെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നിരിയ്ക്കുന്നത് മഹാരാഷ്ട്രയിലെ റായ്ഗഡിലാണ്.

Shocking News: ഭര്‍ത്താവുമായി വഴക്കിട്ടു, തന്‍റെ 6 കുട്ടികളെ കിണറ്റിലെറിഞ്ഞശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി

Mahad Children Murder: ഭര്‍ത്താവുമായി ഉണ്ടായ വഴക്കിനെത്തുടര്‍ന്ന്  തന്‍റെ 6 കുട്ടികളെ കിണറ്റില്‍ ഏറഞ്ഞ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാജ്യത്തെ ഞെട്ടിക്കുന്ന ഈ സംഭവം  നടന്നിരിയ്ക്കുന്നത് മഹാരാഷ്ട്രയിലെ റായ്ഗഡിലാണ്. 

ഭാര്യാഭർത്താക്കന്മാർ തമ്മിൽ വഴക്ക്, ഇണക്കം പിണക്കം ഇതൊക്കെ സ്വാഭാവികമാണ്. എന്നാൽ ചിലപ്പോൾ ഈ ചെറിയ വഴക്കിന്‍റെ പ്രതിഫലനം വളരെ ഗുരുതരമായിരിക്കും. അത്തരമൊരു സംഭവമാണ്  മഹാരാഷ്ട്രയിലെ റായ്ഗഡിൽ സംഭവിച്ചിരിയ്ക്കുന്നത്.

Also Read:  DGCA suspends ATCO: ഒരേസമയം രണ്ട് വിമാനങ്ങൾ പറന്നുയര്‍ന്നു, തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം, എടിസിഒയ്ക്ക് സസ്പെന്‍ഷന്‍

റായ്ഗഡിലെ മഹദ് താലൂക്കിലെ ധൽകത്തി പ്രദേശത്താണ് ഈ സംഭവം  നടന്നിരിയ്ക്കുന്നത്. റൂണ സഹാനി എന്ന സ്ത്രീ ഒരു പ്രശ്നത്തിന്‍റെ പേരിൽ ഭർത്താവുമായി വഴക്കിട്ടിരുന്നു. ദേഷ്യം അതിന്‍റെ പാരമ്യതയില്‍ എത്തിയതോടെ യുവതി അതിഭയാനകമായ നടപടി സ്വീകരിച്ചു. യുവതി ആദ്യം തന്‍റെ 6 കുട്ടികളെ കിണറ്റിൽ എറിയുകയും പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ യുവതി  മരണത്തില്‍നിന്നും രക്ഷപ്പെട്ടെങ്കിലും അവരുടെ 6 കുട്ടികൾ മരിച്ചു.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി, നാട്ടുകാരുടെ സഹായത്തോടെ 6 കുട്ടികളുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു. യുവതിയ്ക്കും ഭര്‍ത്താവിനുമെതിരെ പോലീസ് കേസെടുത്തു.   

പോലീസ് നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്  ഉത്തര്‍ പ്രദേശില്‍ നിന്നുള്ളവരാണ് ഈ  കുടുംബം. ജോലിയുമായി ബന്ധപ്പെട്ടാണ് ഇവര്‍ മഹദിൽ സ്ഥിരതാമസമാക്കിയത്. 

യുവതി ഭർത്താവുമായി വഴക്കുണ്ടാക്കിയെന്നും ദേഷ്യം  കൊണ്ടാണ് യുവതി ഈ കടുംകൈ ചെയ്തതെന്നും നാട്ടുകാർ പറയുന്നു.  എന്നാൽ, ഇവരുടെ വഴക്കിന് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Read More