Home> Crime
Advertisement

Operation P Hunt : കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കണ്ട 28 പേർ സംസ്ഥാനത്ത് പിടിയിലായി, Cyber Cell നടത്തിയത് വ്യാപക തിരച്ചിൽ

Child Porn കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത 28 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന ഉടനീളമായി നടത്തിയ വ്യാപക തിരച്ചില്ലിടിനെയാണ് പൊലീസ് (Kerala Police) ഇത്രയധികം പേരെ അറസ്റ്റ് ചെയ്ത്.

Operation P Hunt : കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കണ്ട 28 പേർ സംസ്ഥാനത്ത് പിടിയിലായി, Cyber Cell നടത്തിയത് വ്യാപക തിരച്ചിൽ

Thiruvananthapuram : സംസ്ഥാനത്ത് കുട്ടികകളുടെ അശ്ലീല ചിത്രങ്ങൾ (Child Porn) കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത 28 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന ഉടനീളമായി നടത്തിയ വ്യാപക തിരച്ചില്ലിടിനെയാണ് പൊലീസ് (Kerala Police) ഇത്രയധികം പേരെ അറസ്റ്റ് ചെയ്ത്. നിരോധിത അശ്ലീല ചിത്രങ്ങൾ കാണുന്നതും പ്രചരിപ്പിക്കുന്നവരെയും പിടികൂടാനാണ് സംസ്ഥാന പൊലീസ് Operation P Hunt ആരംഭിച്ചത്

സംസ്ഥാനത്തിലുടെനീളം 796 സ്ഥലങ്ങളിൽ നടന്ന പരിശോധനകളിൽ 79 കേസുകൾ രജിസ്റ്റർ ചെയ്യുകയും 348 മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, ഹാർഡ് ഡിസ്ക് പോലെയുള്ള Data Storage ഉപകരണങ്ങൾ തുടങ്ങിയവ പിടിച്ചെടുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

ALSO READ : അശ്ലീല ദൃശ്യങ്ങൾ സ്ഥിരമായി കാണുന്നവരെ പൊക്കാൻ സൈബർ സെൽ സ്‌പെഷ്യൽ ടീം രംഗത്ത്

കഴിഞ്ഞ ദിവസം ഓപറേഷൻ പി ഹണ്ടിന്റെ ഭാഗമായി നിലമ്പൂരിൽ നിന്നൊരാളെ സൈബർ സെൽ പിടികൂടിയിരുന്നു. വഴിക്കടവ് വെള്ളക്കട്ടയിലെ ചീനിക്കല്‍ അബ്ദുല്‍ വദൂദിനെയാണ് അറസ്റ്റ് ചെയ്തു. 

പൊലീസ് 27ന് ഞായറാഴ്ച രാവിലെ മുതല്‍ നടത്തിയ തിരച്ചിലില്‍ മൊബൈല്‍ ഫോണിലൂടെ അശ്ലീല വെബ്സൈറ്റില്‍ ദൃശ്യങ്ങള്‍ പതിവായി കണ്ടതായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ചതായും കണ്ടെത്തിയിരുന്നു.

ALSO READ : Tamil Nadu: ലൈം​ഗിക പീഡന പരാതിയിൽ വ്യോമസേന ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

റെയ്ഡ് നടത്തുന്നത് നിരോധിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ പതിവായി കാണുന്നവരെയും ഡൗണ്‍ലോഡ് ചെയ്യുന്നവരെയും സൈബര്‍ സെല്‍ വഴി നിരീക്ഷിച്ചശേഷമാണ്. കൂടാതെ ഇവർ ഡൗണ്‍ലോഡ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

ALSO READ : Gang Rape in Maharashtra : മഹാരാഷ്ട്രയിൽ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; 24 പേർ അറസ്റ്റിൽ

നാളുകളായി സൈബര്‍ സെല്‍ ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നുവെന്നും പിടിച്ചെടുത്ത മൊബൈല്‍ഫോണ്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ഫൊറന്‍സിക് വിഭാഗത്തിനു കൈമാറിയിട്ടുണ്ടെന്നും. നിരോധിത സൈറ്റുകളില്‍നിന്ന് കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പോക്സോ കേസ് കൂടി ചാര്‍ജ് ചെയ്യുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More