Home> Crime
Advertisement

Cannabis seized: കോതമം​ഗലത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Cannabis seized: തങ്കളത്ത് വച്ച് കൈയിൽ ബിഗ് ഷോപ്പറുമായി കണ്ട പ്രതിയെ സംശയം തോന്നി എക്സൈസ് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് പ്രതിയിൽ നിന്ന് കഞ്ചാവ് പിടികൂടിയത്.

Cannabis seized: കോതമം​ഗലത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കൊച്ചി: എറണാകുളം കോതമംഗലത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട. രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കുട്ടമംഗലം, തേൻകോട് സ്വദേശി റിൻസ് (25) ആണ് എക്സൈസിന്റെ പിടിയിലായത്. തങ്കളത്ത് വച്ച് കൈയിൽ ബിഗ് ഷോപ്പറുമായി കണ്ട പ്രതിയെ സംശയം തോന്നി എക്സൈസ് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് പ്രതിയിൽ നിന്ന് കഞ്ചാവ് പിടികൂടിയത്.

മുമ്പ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് പ്രതിയെ ഓഫീസിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തിട്ടുണ്ട്. എക്സൈസ് ഉദ്യോ​ഗസ്ഥർക്ക് പ്രതിയെ മുഖപരിചയം തോന്നിയതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. ബിഗ് ഷോപ്പറിനുള്ളിൽ നിന്നാണ് രണ്ടരക്കിലോ കഞ്ചാവ് പിടികൂടിയത്. പെരുമ്പാവൂരിൽ നിന്നാണ് പ്രതി കഞ്ചാവ് കൊണ്ടുവന്നതെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് പറഞ്ഞു. പ്രിവൻ്റീവ് ഓഫീസർ നിയാസ്, സിദ്ധിഖ്, ജിമ്മി, അനൂപ്, എൽദോ, ഉമ്മർ, വിജു പോൾ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

കൊച്ചിയിലെ മെട്രോ പില്ലറുകൾക്കിടയിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തി: സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

കൊച്ചി: മെട്രോ പില്ലറുകള്‍ക്കിടയില്‍ കഞ്ചാവു ചെടി കണ്ടെത്തി. മറ്റു ചെടികൾക്കൊപ്പം നട്ടുവളർത്തിയ നിലയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. പാലാരിവട്ടം ട്രാഫിക് സിഗ്നലിന് സമീപത്ത് 516-517 പില്ലറുകള്‍ക്കിടയില്‍ ചെടികള്‍ നട്ട് പരിപാലിക്കാന്‍ കൊച്ചി മെട്രോ റെയില്‍ അനുവദിച്ചിട്ടുള്ള സ്ഥലത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം രാത്രി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

ഏകദേശം നാലുമാസം പ്രായം വരുന്ന ചെടിയാണ് കണ്ടെത്തിയത്.130 സെന്റിമീറ്ററോളം ഉയരവും 31 ശിഖരങ്ങളും ചെടിക്കുണ്ടായിരുന്നു. രാജമല്ലി ചെടികള്‍ക്കൊപ്പമാണ് കഞ്ചാവ് ചെടിയും നിന്നിരുന്നത്. അതുകൊണ്ടുതന്നെ പെട്ടെന്ന് തിരിച്ചറിയാനും സാധിച്ചിരുന്നില്ല. ആരെങ്കിലും മനഃപൂര്‍വം ചെടി നട്ടുവളര്‍ത്തിയതാകാനാണ് സാധ്യതയെന്നാണ് എക്‌സൈസ് സംഘത്തിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More