Home> Crime
Advertisement

Armaan Kohli: റെയ്ഡിൽ ലഹരിമരുന്ന് പിടികൂടി, നടൻ അർമാൻ കോലി അറസ്റ്റിൽ

അർമാൻ കോലിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്ന് കൊക്കെയ്ൻ പിടിച്ചെടുത്തതിനെ തുടർന്നാണ് ഇയാളെ എൻസിബി അറസ്റ്റ് ചെയ്യുന്നത്.

Armaan Kohli: റെയ്ഡിൽ ലഹരിമരുന്ന് പിടികൂടി, നടൻ അർമാൻ കോലി അറസ്റ്റിൽ

മുംബൈ: ബോളിവുഡ് നടൻ (Bollywood Actor) അർമാൻ കോലി അറസ്റ്റിൽ (Arrest). ലഹരിമരുന്ന് കേസുമായി (Drugs Case) ബന്ധപ്പെട്ടാണ് അർമാൻ കോലിയെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (Narcotics Control Bureau) അറസ്റ്റ് ചെയ്തത്. നടന്റെ വീട്ടിൽ രാവിലെ എൻസിബി നടത്തിയ റെയ്ഡിനിടെ നിരോധിത ലഹരിമരുന്നുകൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് അർമാൻ കോലിയെ (Armaan Kohli) എൻസിബി അറസ്റ്റ് ചെയ്തത്. അര്‍മാന്‍ കോലിയെ സൗത്ത് മുംബൈയിലെ എന്‍സിബി (NCB) ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

റെയ്ഡിൽ എൻസിബി അർമാന്റെ വീട്ടിൽ നിന്നും ചെറിയ തോതിൽ കൊക്കെയ്ൻ പിടിച്ചെടുത്തു. തെക്കേ അമേരിക്കയിൽ നിന്നാണ് കൊക്കെയ്ന്‍ കൊണ്ടുവന്നതെന്ന് സംശയിക്കുന്നതായി എൻസിബി ഉദ്യോ​ഗസ്ഥർ പറഞ്ഞു. അതിനാല്‍ കേസില്‍ അന്താരാഷ്ട്ര ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കടത്തുകാരെ കണ്ടെത്താനും എന്‍സിബി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: Fahadh Faasil Pushpa First Look : അതിശക്തനായ വില്ലനായി ഭൻവർ സിംഗ് ഷിഖാവത്ത്; പുഷ്പയിൽ ഫഹദ് ഫാസിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

കഴിഞ്ഞ ദിവസം സെൻട്രൽ ആന്റി ഡ്രഗ്സ് ഏജൻസി (Central Anti Drugs Agency) നടൻ ഗൗരവ് ദീക്ഷിതിനെ അറസ്റ്റ് ചെയ്തതും ലഹരിക്കേസിലാണ്. അജയ് രാജു സിങ് എന്ന കുപ്രസി​ദ്ധ ലഹരി ഇടപാടുകാരനെയും ശനിയാഴ്ച പിടികൂടിയിരുന്നു. തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അർമാൻ കോലിയിൽ എത്തി ചേർന്നത്. 

Also Read: Bollywood താരങ്ങളുടെ bodyguards -ന്‍റെ ശമ്പളം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും....!!  

സല്‍മാന്‍ ഖാന്‍ (Salmaan Khan) നായകനായ 'പ്രേം രത്തന്‍ ധന്‍ പായോ' (Prem Ratan Dhan Payo) ഉള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങളില്‍ അര്‍മാന്‍ കോലി അഭിനയിച്ചിട്ടുണ്ട്. ടിവി റിയാലിറ്റി ഷോ ബിഗ് ബോസിലെ (Big Boss) മത്സരാർഥി കൂടിയായിരുന്നു അർമാൻ കോലി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More