Home> Crime
Advertisement

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; 78 ലക്ഷം രൂപയുമായി അരീക്കോട് സ്വദേശി പിടിയിൽ

മലപ്പുറം അരീക്കോട് വന്‍ കുഴല്‍പ്പണ വേട്ട.രേഖകള്‍ ഇല്ലാതെ കടത്തുകയായിരുന്ന 78 ലക്ഷം രൂപയുമായി ഒരാള്‍ അരീക്കോട് പോലീസിന്റെ പിടിയില്‍.കോഴിക്കോട് കൊടുവള്ളി സ്വദേശി പാമ്പങ്ങല്‍ വീട്ടില്‍ ഷമീറലി(39)യാണ് പിടിയിലായത്.

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; 78 ലക്ഷം രൂപയുമായി അരീക്കോട് സ്വദേശി പിടിയിൽ

മലപ്പുറം: മലപ്പുറം അരീക്കോട് വന്‍ കുഴല്‍പ്പണ വേട്ട.രേഖകള്‍ ഇല്ലാതെ കടത്തുകയായിരുന്ന 78 ലക്ഷം രൂപയുമായി ഒരാള്‍ അരീക്കോട് പോലീസിന്റെ പിടിയില്‍.കോഴിക്കോട് കൊടുവള്ളി സ്വദേശി പാമ്പങ്ങല്‍ വീട്ടില്‍ ഷമീറലി(39)യാണ് പിടിയിലായത്.

മതിയായ രേഖകളില്ലാതെ വാഹനത്തില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 78,08045 രൂപയുടെ കുഴല്‍പ്പണമാണ് അരീക്കോട് പോലീസ് പിടികൂടിയത്.അരീക്കോട് വാലില്ലാപ്പുഴ പൂഴിക്കുന്നില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് കൊടുവള്ളി സ്വദേശി പാമ്പങ്ങല്‍ വീട്ടില്‍ ഷമീറലി(39) യില്‍ നിന്ന് ഇത്രയധികം തുക പിടികൂടിയത്.

Read Also: AIIMS Cyber Attck: ഒരാഴ്ചയായി എയിംസ് സെർവർ ഡൗണ്‍, എന്ത് ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചാണ് സംസാരിക്കുന്നത്? ചോദ്യവുമായി മനീഷ് തിവാരി

നോട്ടുകള്‍ കെട്ടുകളാക്കി വാഹനത്തിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ചത്. പണം കടത്താന്‍ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് .പിടിച്ചെടുത്ത തുക കോടതിക്ക് കൈമാറുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി ഇന്‍കംടാക്‌സ് വിഭാഗത്തിനും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനും പോലീസ് റിപ്പോര്‍ട്ട് നല്‍കും.

അരീക്കോട് പോലീസ് ഇന്‍സ്‌പെക്ടര്‍ അബ്ബാസ് അലിയുടെ നേതൃത്വത്തില്‍ അരീക്കോട് ജൂനിയര്‍ സബ് ഇന്‍സ്‌പെക്ടര്‍ ജിതിന്‍ യുകെ, മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് എന്നിവര്‍ ചേര്‍ന്നാണ് അനധികൃത പണം പിടിച്ചെടുത്തത്. നേരത്തെ മലപ്പുറം പെരിന്തല്‍മണ്ണയിലെ വളാഞ്ചേരിയിലും ഇത്തരത്തില്‍ വലിയ തോതില്‍ കുഴല്‍പ്പണം പിടികൂടിയിരുന്നു.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More