Home> Crime
Advertisement

Theft News : മോഷ്ടിച്ച് ബൈക്കുമായി ഒരു മാസം കറങ്ങി നടന്നു; പോലീസിന്റെ സിസിടിവി പരിശോധനയിൽ പ്രതി കുടുങ്ങി

പത്തനംതിട്ടയിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി കോട്ടയം, കൊല്ലം എന്നിവടങ്ങളിൽ കറങ്ങി നടന്ന പ്രതിയെ തിരുവനന്തപുരം പാലോട് വെച്ച് പോലീസ് പിടികൂടുകയായിരുന്നു

Theft News : മോഷ്ടിച്ച് ബൈക്കുമായി ഒരു മാസം കറങ്ങി നടന്നു; പോലീസിന്റെ സിസിടിവി പരിശോധനയിൽ പ്രതി കുടുങ്ങി

പത്തനംതിട്ട : മോഷ്ടിച്ച ബൈക്കുമായി കടന്ന പ്രതി ഒരു മാസത്തിന് ശേഷം പോലീസ് പിടിയിൽ. പത്തനംതിട്ട കീഴ്വായ്പ്പൂരിൽ നിന്നും മോഷണം പോയി ബൈക്ക് തിരുവനന്തപുരം പാലോട് വെച്ച് പോലീസ് കണ്ടെത്തുകയായിരുന്നു. ബൈക്ക് മോഷ്ടിച്ച തിരുവനന്തപുരം ആറ്റിങ്ങൽ കാക്കാട്ട്കോണം സ്വദേശി കണ്ണപ്പൻ എന്ന രതീഷിനെ കീഴ്വായ്പ്പൂർ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സിസിടിവി കേന്ദ്രീകരിച്ചുള്ള പോലീസിന്റെ ഒരു മാസത്തോളം നീണ്ട് അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കഴിഞ്ഞ മാസം (മെയ്) 13നാണ് ശരത് പെരുമാൾ എന്നയാളുടെ കുന്നന്താനത്ത് വാടക വീട്ടിൽ മോഷണം നടന്നത്.  വീടിന്റെ അടുക്കള വാതിൽ തകർത്ത് ഉള്ളിൽ കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന 28000 രൂപയും 1,12000 രൂപ വിലവരുന്ന 20.5 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളും കവർന്ന മോഷ്ടാവ് മുറ്റത്ത് നിർത്തിയിട്ടിരുന്ന 70000 രൂപ വിലവരുന്ന സ്കൂട്ടറുമായി കടന്നു കളഞ്ഞത്.

ALSO READ : Ganja Seized : ആന്ധ്രയിൽ നിന്നും കാറിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ തിരുവനന്തപുരത്ത് പിടിയിൽ

തുടർന്ന് ശരത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച കീഴ്‌വായ്പ്പൂർ പൊലീസ് മോഷ്ടാവ് സ്കൂട്ടറുമായി കോട്ടയം ജില്ലയിലെക്ക് കടന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കി. തുടർന്ന് ഏറ്റുമാനൂർ, കു മാരനല്ലൂർ എന്നിവിടങ്ങളിൽ സ്കൂട്ടർ എത്തിയതായി മനസിലാക്കി പൊലീസ് ക്ഷമയോടെ സിസി ടിവി ദൃശ്യങ്ങൾ പിൻതുടർന്ന് ദിവസങ്ങളോളം മോഷ്ടാവിനെ പിന്തുടർന്നു.

ശേഷം മോഷ്ടാവ് സ്കൂട്ടറുമായി കൊല്ലം ജില്ലയിൽ കടന്ന് പത്തനാപുരം, അഞ്ചൽ, കുളത്തൂപ്പുഴ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നതായി പോലീസ് കണ്ടെത്തി. കള്ളനെ പിൻതുടർന്നുകൊണ്ടിരുന്നു പോലാസ് ഈ കഴിഞ്ഞ ബുധനാഴ്ച്ച ചിതറയിലും പരിസരത്തും സ്കൂട്ടർ എത്തിയതറിഞ്ഞു. തുടർന്ന് തിരുവനന്തപുരം പാലോട് ഭാഗത്തെക്ക് മോഷ്ടാവ് കടന്നെന്ന് മനസ്സിലാക്കിയതോടെ. പോലീസ് പാലോട് ഭാഗത്ത് പരിശോധന നടത്തി. ഈ സംഘത്തിന്റെ മുന്നിലേക്ക് മോഷ്ടിച്ച സ്കൂട്ടറുമായി രതീഷ് വന്നു പെടുകയായിരുന്നു.

മോഷണം, ദേഹോപദ്രവമേൽപ്പിക്കൽ, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, മനപ്പൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമം, ലഹളയുണ്ടാക്കൽ, വധശ്രമം, മാരകായുധമുപയോഗിക്കൽ, സ്ഫോടകവസ്തു ഉപയോഗിക്കൽ തുടങ്ങി വിവിധ സ്‌റ്റേഷനുകളിലായ, നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് രതീഷ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More