Home> Crime
Advertisement

Bihar Horror: ആൺകുഞ്ഞ് ജനിക്കുന്നതിന് പെൺമക്കളെ ലൈംഗിക പീഡനത്തിനിരയാക്കിയ അച്ഛന് ജീവപര്യന്തം

Bihar Rape Case: കേസിൽ മന്ത്രവാദി, പെൺകുട്ടികളുടെ അമ്മ, അമ്മായി എന്നിവരെയും 20 വർഷത്തെ തടവിന് പോക്സോ കോടതി ശിക്ഷ വിധിച്ചു

Bihar Horror: ആൺകുഞ്ഞ് ജനിക്കുന്നതിന് പെൺമക്കളെ ലൈംഗിക പീഡനത്തിനിരയാക്കിയ അച്ഛന് ജീവപര്യന്തം

ബിഹാർ: പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ പത്ത് വർഷക്കാലം ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം ശിക്ഷ.  സംഭവം നടന്നത് ബിഹാറിലെ ബക്സർ ജില്ലയിലാണ്.  പിറക്കുന്ന കുഞ്ഞ് ആൺകുട്ടി ആകുന്നതിന്  മന്ത്രവാദി നൽകിയ ഉപദേശത്തെ തുടർന്നാണ് ഇയാൾ  പെൺമക്കളെ ലൈംഗിക പീഡനത്തിനിരയാക്കിയത്.

Also Read: കാമുകിയും കുടുംബവും ബ്ലാക്മെയില്‍ ചെയ്തെന്ന് ആരോപിച്ച് വിവാഹിതനായ യുവാവ് ഫേസ് ബുക്ക് ലൈവിൽ ജീവനൊടുക്കി

ഇയാളെ കൂടാതെ കേസിൽ മന്ത്രവാദി, പെൺകുട്ടികളുടെ അമ്മ, അമ്മായി എന്നിവരെയും 20 വർഷത്തെ തടവിന് പോക്സോ കോടതി ശിക്ഷ വിധിച്ചു.  വീട്ടിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് ഞെട്ടിക്കുന്ന ഈ പീഡന പരമ്പര പുറംലോകം അറിയുന്നത്. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ സാമൂഹികക്ഷേമ പ്രവർത്തകർ അറിവില്ലായ്മയാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്നും ഇത് ലിംഗവിവേചനം മാത്രമല്ല, നിലവിലുള്ള പുരുഷാധിപത്യ വ്യവസ്ഥയുടെ ഫലമാണെന്നും ഇത് സ്ത്രീകൾ തന്നെ ചോദ്യം ചെയ്യുന്നതുവരെ തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Also Read: Surya Rashi Parivartan: സൂര്യൻ കന്നി രാശിയിലേക്ക്; വരുന്ന 30 ദിവസം ഈ 5 രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ!

സംഭവത്തെ കുറിച്ച് പോലീസ് റിപ്പോർട്ട് ഇപ്രകാരമാണ് അതായത് 2012 ൽ പ്രതി മന്ത്രവാദിയെ സമീപിക്കുകയും  തനിക്ക് രണ്ട് പെൺമക്കളാണുള്ളതെന്നും ഒരാൺകുഞ്ഞ് ജനിക്കുന്നതിന് പരിഹാരം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.  ഇതിന് മന്ത്രവാദി നൽകിയ ഉപദേശമാണ് സ്വന്തം പെൺമക്കളെ ലൈംഗികമായി പീഡ‍ിപ്പിക്കാൻ.  ഇതിനിടയിൽ യാദൃച്ഛികമായി പ്രതിക്ക് ആൺകുഞ്ഞ് പിറക്കുകയും ചെയ്തു. എന്നാൽ കുഞ്ഞിന്റെ ജീവന് ഭീഷണിയുണ്ടെന്നും ആപത്തുകളില്‍ നിന്ന് രക്ഷിക്കുന്നതിന് പെൺമക്കളെ ലൈംഗികമായി പീഡിപ്പിക്കുന്നത് തുടരണമെന്നും മന്ത്രവാദി പ്രതിയെ ഉപദേശിക്കുകയും ശേഷം മന്ത്രവാദിയും പെൺകുട്ടികളെ പീഡിപ്പിച്ചുവെന്നുമാണ്.  

ഇതിനിടയിലാണ് കഴിഞ്ഞ വർഷം മെയ് മാസത്തിൽ പെൺകുട്ടികൾ വീട്ടിൽ നിന്നും രക്ഷപ്പെടുകയും പരാതിയുമായി പോലീസിനെ സമീപിക്കുകയും ചെയ്തത്. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതിലായിരുന്നു കോടതിയുടെ ഈ വിധി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More