Home> Crime
Advertisement

Crime News|പോലീസിനെ വെല്ലുവിളിച്ചു മുങ്ങി: ഗുണ്ടാ നേതാവ് പല്ലൻ ഷൈജു അറസ്റ്റിൽ

കൊടകര സ്വദേശിയായ കാപ്പ ചുമത്തിയ ഇയാൾക്ക് തൃശ്ശൂർ ജില്ലയിൽ ഒരു വർഷം പ്രവേശിക്കാൻ വിലക്കുണ്ട്

Crime News|പോലീസിനെ വെല്ലുവിളിച്ചു മുങ്ങി: ഗുണ്ടാ നേതാവ് പല്ലൻ ഷൈജു അറസ്റ്റിൽ

മലപ്പുറം: കാപ്പാ നിയമം ചുമത്തി തൃശൂർ ജില്ലയിൽ നിന്നും പുറത്താക്കിയ പല്ലന്‍ ഷൈജു അറസ്റ്റിൽ. സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം മുങ്ങുകയായിരുന്നു.
മലപ്പുറം കോട്ടക്കൽ പൊലീസ് വയനാട്ടിലെ റിസോട്ടിൽ നിന്നാണ് ഷൈജുവിനെ അറസ്റ്റ് ചെയ്തത്. ഒട്ടേറെ കൊലപാതക, ഹൈവേ കവർച്ച കേസുകളിലെ പ്രതിയായ ഷൈജു കോടാലി ശ്രീധരന്‍റെ കൂട്ടാളിയാണ് അറസ്റ്റിലായ ഷൈജു.

കൊടകര, പുതുക്കാട്, തൃശ്ശൂര്‍ എറണാകുളം ചെങ്ങമനാട്, സുല്‍ത്താന്‍ ബത്തേരി, തിരുനെല്ലി എന്നീ പോലീസ് സ്റ്റേഷനുകളിലും, കർണ്ണാടക ഗുണ്ടല്‍പേട്ട് പോലീസ്‌ സ്റ്റേഷനിലും  പല്ലൻ ഷൈജുവിനെതിരെ കേസുകളുണ്ട് കൊടകര സ്വദേശിയായ കാപ്പ ചുമത്തിയ ഇയാൾക്ക് തൃശ്ശൂർ ജില്ലയിൽ ഒരു വർഷം പ്രവേശിക്കാൻ വിലക്കുണ്ട്.

ALSO READ: കുറവന്‍കോണത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

ഇത് ലംഘിച്ചാൽ 3 വർഷം വരെ വിചാരണ കൂടാതെ ശിക്ഷ ലഭിക്കും. ഇന്ന് പുലർച്ചയാണ് കോട്ടക്കൽ സി.ഐ യുടെ നേതൃത്വത്തിൽ ഇയാളെ വയനാട്ടിലെ ഒരു റിസോർട്ടിൽ നിന്ന് പിടികൂടിയത്. മലപ്പുറം എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More