Home> Crime
Advertisement

Wife Swapping : ഭാര്യയെ പങ്ക് വെക്കാമെന്ന് ഓൺലൈനിൽ പരസ്യം: ബാംഗ്ലൂരിൽ യുവാവ് അറസ്റ്റിൽ

ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് വിനയ് എന്ന യുവാവിനെ സൗത്ത് ഈസ്റ്റ് ഡിവിഷനിലെ സൈബർ ക്രൈം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

Wife Swapping : ഭാര്യയെ പങ്ക് വെക്കാമെന്ന് ഓൺലൈനിൽ പരസ്യം: ബാംഗ്ലൂരിൽ യുവാവ് അറസ്റ്റിൽ

Bengaluru : ബാംഗ്ലൂരിൽ പങ്കാളികളെ പങ്ക് വെയ്ക്കാമെന്ന് (വൈഫ് സ്വാപ്പിങ്) സാമൂഹിക മാധ്യമങ്ങളിലൂടെ (Social Media) അറിയിച്ച യുവാവിനെ പോലീസ് പിടികൂടി. ബംഗളുരുവിലെ ഒരു ഇലക്ട്രോണിക്സ് കടയിലെ സെയിൽസ് മാനാണ് പിടിയിലായത്. ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ചയാണ് വിനയ് എന്ന യുവാവിനെ സൗത്ത് ഈസ്റ്റ് ഡിവിഷനിലെ സൈബർ ക്രൈം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. വൈഫ് സ്വാപ്പിങ് ചെയ്യാൻ താല്പര്യമുണ്ടെന്ന് അറിയിച്ച് ട്വീറ്റ് ചെയ്യും. താത്പര്യമുണ്ടെന്ന് അറിയിക്കുന്ന ക്ലൈന്റ്‌സിന് കൂടുതൽ വിവരങ്ങൾക്ക് ടെലിഗ്രാമിൽ മെസ്സേജ് ചെയ്യാൻ അറിയിക്കും.

ALSO READ: തല മെത്തയിൽ ഇടിപ്പിച്ചു, ക്രൂരത 8 മാസം പ്രായമായ കുഞ്ഞിനോട്, കുട്ടി ​ഗുരുതരാവസ്ഥയിൽ

അതിന് ശേഷം അവർക്ക് സമ്മതമാണെങ്കിൽ ഇവരെ വീട്ടിലേക്ക് ക്ഷണിക്കുകയാണ് പതിവെന്നും സൗത്ത് ഈസ്റ്റ് ഡിസിപി ശ്രീനാഥ് മഹാദേവ് ജോഷി പറഞ്ഞു. ആളുകളെ വൈഫ് സ്വാപ്പിംഗിലേക്ക് ക്ഷണിക്കാൻ യുവാവ് ഒരു സ്ത്രീയുടെ പേരിൽ നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാക്കിയതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. 

ALSO READ: വാഹന പരിശോധനയ്ക്കിടെ വനിതാ എസ്‌ഐയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റിൽ!

 

വിനയ് വിവാഹിതനാണ്, ഇരുവർക്കും ഒരു വയസ്സുള്ള മകനും ഉണ്ട്. വിനയ് പോൺ വീഡിയോകൾക്ക് അടിമയായിരുന്നു, മാത്രമല്ല  ഭാര്യയെ നിർബന്ധിച്ച് പോൺ കാണിക്കുകയും ചെയ്തിരുന്നു. ഒടുവിൽ ദമ്പതികൾ "വൈഫ്-സ്വാപ്പിംഗ്" സേവനം ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.

ALSO READ: Gold Smuggling Case: സ്വർണ്ണക്കടത്ത് കേസിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ ശിവശങ്കറിന്റേത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്!

താല്പര്യമുള്ളവരെ ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമുള്ള വീട്ടിലേക്ക് എത്തിച്ചിരുന്നു. കൂടാതെ ഇവർ നടത്തുന്ന ലൈംഗിക പ്രവർത്തനങ്ങളുടെ വീഡിയോ എടുക്കുകയും ചെയ്യതിരുന്നതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ ഫോണുകളും മറ്റും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

      

Read More