Home> Crime
Advertisement

Vismaya Suicide: ഭർത്താവ് കിരണിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും,മകളെ കൊന്നതാണെന്ന് വിസ്മയുടെ പിതാവ്

ഭർതൃഗൃഹത്തിൽ വച്ച് മർദ്ദനമേറ്റെന്ന് കാണിച്ച് ഇന്നലെ വിസ്മയ കഴിഞ്ഞ ദിവസം ബന്ധുക്കൾക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു

Vismaya Suicide: ഭർത്താവ് കിരണിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും,മകളെ കൊന്നതാണെന്ന് വിസ്മയുടെ പിതാവ്

കൊല്ലം:  ശൂരനാട് ഭൃർതൃഗൃഹത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരിച്ച വിസ്മയയുടെ ഭർത്താവ് കിരണിനെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തേക്കും. വിസ്മയയുടെ പിതാവിൻറെ പരാതിയിൽ ഇന്നലെ തന്നെ പോലീസ് കിരണിനെ കസ്റ്റഡിയിലെടുത്തിരുന്നു. മകളെ കൊന്നതാണെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പറയുന്നു. ഇത് സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

ഭർതൃഗൃഹത്തിൽ വച്ച് മർദ്ദനമേറ്റെന്ന് കാണിച്ച് ഇന്നലെ വിസ്മയ ബന്ധുക്കൾക്ക് വാട്സാപ്പ് സന്ദേശം (Whatsapp Message) അയച്ചിരുന്നു.  വിസ്മയയുടെ ഈ സന്ദേശങ്ങൾ പുറത്തായതോടെ ശരിക്കും ഈ പെൺകുട്ടി ഒരു നൊമ്പരമായി മാറിയിരിക്കുകയാണ്.

ALSO READ: Vismaya Suicide Case: ഭർത്താവ് കിരൺ കസ്റ്റഡിയിൽ; പൊലീസ് ചോദ്യം ചെയ്യുന്നു

ഇന്നലെയാണ് തന്നെ ഭർത്താവ് പീഡിപ്പിച്ചുവെന്ന് കാണിച്ച് വിസ്മയ ബന്ധുക്കൾക്ക് വാട്ട്സ്ആപ് സന്ദേശം അയച്ചത്.  ഇന്ന് രാവിലെ വിസ്മയയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ (Vismaya Suicide Case) കാണുകയായിരുന്നു.  സംഭവശേഷം ഒളിവിൽ പോയ കിരൺ സ്വയം പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
Read More