Home> Crime
Advertisement

Alappuzha Double Murder : ആലപ്പുഴ ഇരട്ടകൊലപാതകങ്ങൾ : സംസ്ഥാനത്ത് അതീവജാഗ്രത, കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി

ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Alappuzha Double Murder : ആലപ്പുഴ ഇരട്ടകൊലപാതകങ്ങൾ :  സംസ്ഥാനത്ത് അതീവജാഗ്രത, കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി

Alappuzha : ആലപ്പുഴ ഇരട്ടകൊലപാതകങ്ങൾ (Alappuzha Double Murder) പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി (State Police Chief) അനിൽ കാന്ത് ( Anil Kanth) അറിയിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ സംഘർഷ സംഘർഷസാധ്യതമേഖലകളിലെല്ലാം വാഹനപരിശോധന നടത്തും. ആലപ്പുഴയിലെ കൊലപാതകങ്ങളിൽ ഇന്റലിജൻസ് വീഴ്ചയുണ്ടായതായി പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും. പ്രേഷണക്കാരായ നേതക്കളെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: SDPI Leader Murder : ആലപ്പുഴ എസ്ഡിപിഐ നേതാവിന്‍റെ കൊലപാതകത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു

പ്രശ്നക്കാരായ നേതാക്കളെ മുൻകരുതൽ കസ്റ്റഡിയിൽ എടുക്കുമെന്നും ഡിജിപി അറിയിച്ചിട്ടുണ്ട്. അതേസമയം അക്രമ സാധ്യതയുള്ളതിനാൽ  സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ഡിജിപി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുമ്പും സംസ്ഥാന പോലീസ് മേധാവി പാലക്കാട്ട് ആർഎസ്എസ് നേതാവ് കൊല്ലപ്പെട്ടപ്പോഴും ഈ നിർദ്ദേശം നൽകിയിരുന്നു.

ALSO READ: Alappuzha Murder Updates| മണിക്കൂറുകൾ മാത്രം, ആലപ്പുഴയിൽ രണ്ടാമത്തെ കൊലപാതകം, ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ മണ്ണഞ്ചേരിയിൽ ശനിയാഴ്ച രാത്രിയായിരുന്നു  എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെതിരെ ആക്രമണം നടത്തിയത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ALSO READ: SDPI State secretary murder | ആലപ്പുഴയിൽ വെട്ടേറ്റ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൊല്ലപ്പെട്ടു; ആർഎസ്എസ് ഭീകരതയെന്ന് എസ്ഡിപിഐ

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ കൊലപാതകത്തിന് മണിക്കൂറുകൾക്കുള്ളിൽ തന്നെയാണ് ആലപ്പുഴയിൽ രണ്ടാമത്തെ കൊലപാതകം നടന്നത്. ബി.ജെ.പി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്.

പ്രഭാത സവാരിക്കിടെ ആലപ്പുഴ വെള്ളക്കിണർ ഭാഗത്തായിരുന്നു സംഭവം. ഇത് നഗര ഭാഗത്തുള്ള സ്ഥലമാണെന്നതാണ് പ്രത്യേകത. കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ വൈരാഗ്യം എന്താണെന്നത് പോലീസ് പരിശോധിക്കുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More