Home> Crime
Advertisement

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം വളാഞ്ചേരിയിലാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റിലായത്

പ്രായപൂര്‍ത്തിയാകാത്ത  ആണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കി;  മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത  ആണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. കുറ്റിപ്പുറം മധുരശ്ശേരി സ്വദേശി ഹബീബാണ് വളാഞ്ചേരി പൊലീസിൻ‍റെ പിടിയിലായത്. പ്രതിക്കെതിരെ നിരവധി രക്ഷിതാക്കളാണ് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്.

മലപ്പുറം  വളാഞ്ചേരിയിലാണ് പ്രായപൂര്‍ത്തിയാകാത്ത  ആണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റിലായത്. നിരവധി കുട്ടികളെ ലൈംഗികാതിക്രമണം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് വളാഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മധുരശ്ശേരി സ്വദേശി ഹബീബ് പൊലീസിൻ‍റെ പിടിയിലായത്. 

2022 മുതല്‍ ഇയാൾ കുട്ടികളെ പീഡനത്തിനരയാക്കിയെന്നാണ് പരാതി. ഇയാൾ ലൈംഗിക താത്പര്യത്തോടെ കുട്ടികളെ സ്പര്‍ശിച്ചുവെന്നാണ് രക്ഷിതാക്കളുയര്‍ത്തുന്ന ആരോപണം. പ്രതിക്കെതിരെ അഞ്ച് വിദ്യാര്‍ഥികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read More