Home> Crime
Advertisement

അഭിമന്യു വധക്കേസ്; പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

ആർഎസ്എസ് പ്രവർത്തകനായ സജയ് ജിത്ത് ഇന്നലെ പൊലീസിൽ കീഴടങ്ങിയിരുന്നു. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

അഭിമന്യു വധക്കേസ്; പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

ആലപ്പുഴ: ഉത്സവത്തിനിടെ പത്താം ക്ലാസുകാരനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഉച്ചയോടെയാണ് പ്രതികളെ പടയണിവട്ടം ക്ഷേത്ര പരിസരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പ്രദേശത്ത് നിന്ന് കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി. പടയണിവട്ടം സ്വദേശി അഭിമന്യുവിനെയാണ് (Abhimanyu Murder) ഉത്സവത്തിനിടെയുണ്ടായ തർക്കത്തിനിടെ കുത്തി കൊലപ്പെടുത്തിയത്.

ആർഎസ്എസ് പ്രവർത്തകനായ സജയ് ജിത്ത് ഇന്നലെ പൊലീസിൽ (Police) കീഴടങ്ങിയിരുന്നു. അഭിമന്യു വധക്കേസിൽ സജയെ കൂടാതെ അഞ്ച് പേർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നി​ഗമനം. എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്നു പ്രതി. പടയണിവട്ടം ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയ അഭിമന്യു ഉത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് കൊല്ലപ്പെടുകയായിരുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും തർക്കം മാത്രമാണ് കൊലപാതകത്തിന് (Murder) കാരണമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

ALSO READ: Murder in Alappuzha: ഉത്സവത്തിനിടെ തർക്കം: ആലപ്പുഴയിൽ പത്താം ക്ലാസുകാരനെ കുത്തിക്കൊന്നു

എന്നാൽ അഭിമന്യുവിന്റെ സഹോദരന്‍ അനന്ദു ചിലരുമായി കഴിഞ്ഞ ദിവസങ്ങളില്‍ വാക്കുതര്‍ക്കം ഉണ്ടാക്കിയിരുന്നുവെന്നും ഈ തര്‍ക്കം ഇന്നലെ ക്ഷേത്രപരിസരത്ത് വെച്ച്‌ വാക്കേറ്റത്തിലും കയ്യാങ്കളിയിലേക്കും നീങ്ങിയെന്നും ഇതിനിടെയാണ് അഭിമന്യുവിന് കുത്തേറ്റതെന്നുമാണ് പൊലീസ് (Police) പറയുന്നത്. കുത്തേറ്റ അഭിമന്യുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണമടഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. 

ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More