Home> Crime
Advertisement

man arrested for raping minor girl: പ്രണയംനടിച്ച് 15 കാരിയെ പീഡിപ്പിച്ചു; 23കാരൻ അറസ്റ്റിൽ

man arrested for raping minor girl in palluruthy kochi: പ്രണയമാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പറവൂരിലുള്ള ശ്യാംകുമാറിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

man arrested for raping minor girl: പ്രണയംനടിച്ച് 15 കാരിയെ പീഡിപ്പിച്ചു; 23കാരൻ അറസ്റ്റിൽ

പള്ളുരുത്തി: പ്രണയം നടിച്ച് 15 കാരിയെ പീഡിപ്പിച്ച കേസില്‍ 23കാരന്‍ അറസ്റ്റില്‍. പറവൂര്‍ വഴിക്കുളങ്ങര തെക്കുംതല പറമ്പ് വീട്ടില്‍ ശ്യാംകുമാര്‍ ആണ് പള്ളുരുത്തി പോലീസിന്റെ പിടിയിലായത്. പ്രണയമാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പറവൂരിലുള്ള ശ്യാംകുമാറിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.

പള്ളുരുത്തി സി.ഐ. സുനില്‍ തോമസിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ മനോജ്, വിനീത് കുമാര്‍, സി.പി.ഒ.മാരായ പ്രശാന്ത്, പ്രശോഭ്, വനിതാ സി.പി.ഒ. സജിത എന്നിവരടങ്ങിയ സംഘമാണ് ബുധനാഴ്ച രാത്രി പറവൂരിലെത്തി പ്രതിയെ അറസ്റ്റ് ചെയ്ത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ALSO READ: ഭിന്നശേഷിക്കാരിയായ ഇരുപതുകാരിക്കു നേരേ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

നിരോധിത പുകയില ഉത്പന്നങ്ങളും കഞ്ചാവ് മിഠായികളുടെയും വിൽപ്പന; 18 കാരൻ അറസ്റ്റിൽ

കൊച്ചി: നിരോധിത പുകയില ഉത്പന്നങ്ങളും കഞ്ചാവ് മിഠായികളും വിൽക്കാനായി സൂക്ഷിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ അർഷാദ് ആലം ആണ് പോലീസ് പിടിയിലായത്. ചേരാനല്ലൂർ ഫെറി റോഡ് ഭാഗത്തുവെച്ച് മയക്കുമരുന്നുകൾ വിൽക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണറുടെ കീഴിലുള്ള യോദ്ധാവ് സ്‌ക്വാഡും ചേരാനല്ലൂർ പോലീസ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അർഷാദിന്റെ കയ്യിൽ  40 കഞ്ചാവ് മിഠായികളും 40 പായ്ക്കറ്റ് ഹാൻസും പിടിച്ചെടുത്തു. കറുത്ത നിറത്തിലുള്ള ഇത്തരം മിഠായികൾ വർണ്ണ കടലാസിൽ പൊതിഞ്ഞാണ് വിൽക്കുന്നത്. വീട്ടുകാരുടെയും മറ്റ് ബന്ധുക്കളുടെ മുന്നിലും പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലുമെല്ലാം ആർക്കും സംശയം തോന്നാതെ ഉപയോഗിക്കാമെന്നുള്ളതുകൊണ്ട് കുട്ടികൾ ഈ കുട്ടികൾ ആ മിഠായി കൂടുതലായി ഉപയോഗിക്കുന്നു. 

കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ എസ്. ശശിധരനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് നടപടി.  എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ സി. ജയകുമാറിന്റെ നേതൃത്വത്തിൽ യോദ്ധാവ് അംഗങ്ങളും ചേരാനല്ലൂർ പോലീസ് സബ് ഇൻസ്‌പെക്ടർ കെ.എക്‌സ്. തോമസ്, ജോനാഫ് ഈപ്പൻ, വിജയകുമാർ, ഹേമ ബാലശങ്കർ എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതിയെ പിടികൂടാനായത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More