Home> Crime
Advertisement

Liquor Smuggling: വ്യാജ മദ്യം കടത്തിയ 2 യുവതികളെ റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തു

ബംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഐലൻഡ് എക്സ്പ്രസിൽ വച്ചാണ് 46 ലിറ്റർ വ്യാജ മദ്യവുമായി വന്ന ഈ യുവതികൾ പിടിയിലായത്.

Liquor Smuggling: വ്യാജ മദ്യം കടത്തിയ 2 യുവതികളെ റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തു

കൊല്ലം: ഐലൻഡ് എക്സ്പ്രസിൽ വ്യാജ മദ്യം കടത്തിയ രണ്ട് യുവതികളെ റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തു.  ബംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഐലൻഡ് എക്സ്പ്രസിൽ വച്ചാണ് 46 ലിറ്റർ വ്യാജ മദ്യവുമായി വന്ന ഈ യുവതികൾ പിടിയിലായത്. 

750 മില്ലി ലിറ്ററിന്റെ 62 കുപ്പിയാണ് (Liquor) ഇവർ രണ്ടു ബാഗുകളിലായി സൂക്ഷിച്ചിരുന്നത്.  സംഭവത്തിൽ തിരുവനന്തപുരം സ്വദേശികളായ ദിപി, ഷീജ എന്നിവരാണ് അറസ്റ്റിലായത്.  കേസിൽ തിരുവനന്തപുരം സ്വദേശി രമേശ് ബംഗളൂരു സ്വദേശിയായ ഒരാളെയും പ്രതി ചേർത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 

Also Read: Delhi unlock 3: നാളെ മുതൽ ഡൽഹിയിൽ സലൂണുകളും പ്രതിവാര മാർക്കറ്റുകളും തുറന്നേക്കാം

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.  ടെയിൻ കായംകുളം സ്റ്റേഷനിൽ എത്തിയപ്പോഴാണ് റെയിൽവെ പൊലീസ് പരിശോധന നടത്തിയത്.  മദ്യം തിരുവനന്തപുരത്ത് എത്തിക്കാനാണ് ഈ സ്ത്രീകളെ ഉപയോഗിച്ചത് എന്നാണ് പൊലീസ് പറയുന്നത്.  

കൂടാതെ മദ്യം (Liquor) ഏറ്റുവാങ്ങാൻ തിരുവനന്തപുരത്ത് കാത്തുനിന്ന ടാക്സി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തതായിട്ടാണ് സൂചന.  മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

Also Read: Corona Mata Temple: യുപിയിലെ കൊറോണ മാതാ ക്ഷേത്രം അധികൃതർ പൊളിച്ചു

 

പൊലീസ് (Railway Police) പറയുന്നതനുസരിച്ച് ബംഗളൂരുവിൽ പ്രവർത്തിക്കുന്ന ഒരു സംഘം മദ്യം കേരളത്തിലേക്ക് എത്തിക്കുന്നതിനായി അവിടെ ജോലി ചെയ്യുന്നവരെയും വിദ്യാർത്ഥികളെയും ഉപയോഗിക്കുന്നുവെന്നാണ്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
Read More