Home> Business
Advertisement

PM Kisan 15th Installment: പിഎം കിസാൻ 15-ാം ഗഡു എന്ന് ലഭിക്കും? കര്‍ഷകരുടെ കാത്തിരിപ്പ് നീളുമോ?

Update on PM Kisan 15th Installment: പിഎം കിസാൻ 15-ാം ഗഡു സംബന്ധിച്ച് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. എന്നാല്‍, 15-ാം ഗഡു 2023 നവംബർ 27-ന് ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ എത്തുമെന്നാണ് സൂചനകള്‍.

PM Kisan 15th Installment: പിഎം കിസാൻ 15-ാം ഗഡു എന്ന് ലഭിക്കും? കര്‍ഷകരുടെ കാത്തിരിപ്പ് നീളുമോ?

Update on PM Kisan 15th Installment: രാജ്യത്തെ നിര്‍ധനരായ കർഷകരെ സാമ്പത്തികമായി സഹായിയ്ക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പിഎം കിസാൻ സമ്മാൻ നിധി യോജന (PM Kisan Samman Nidhi Yojana) ആരംഭിച്ചത്. ഈ പദ്ധതിയിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്ക് വര്‍ഷംതോറും 6,000 രൂപയുടെ ധന സഹായമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്നത്. 

Also Read:  Lucky Zodiac Signs 2024 : പുതു വര്‍ഷത്തില്‍ ഈ രാശിക്കാര്‍ തിളങ്ങും, 2024ല്‍ സമ്പത്ത് വാരിക്കൂട്ടുന്നവര്‍ ഇവരാണ്!!   
 
രാജ്യത്തെ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2,000 രൂപ വീതം 3 ഗഡുക്കളായാണ് ഈ തുക കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്നത്. ഈ പദ്ധതിയിലൂടെ ഇതുവരെ 2,000 രൂപയുടെ 14 ഗഡുക്കള്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു. രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.  കഴിഞ്ഞ ഫെബ്രുവരി 27ന് സർക്കാർ കർഷകരുടെ അക്കൗണ്ടിലേക്ക് 13-ാം ഗഡു കൈമാറിയിരുന്നു. ജൂലൈ 27 ന് ഈ പദ്ധതിയുടെ 14-ാം ഗഡു കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. 

Also Read:  Cheapest BSNL Plan: 50 രൂപയ്ക്ക് ലഭിക്കും 30 ദിവസത്തെ വാലിഡിറ്റിയും ഒട്ടേറെ ആനുകൂല്യങ്ങളും, BSNL നല്‍കുന്നു അടിപൊളി പ്ലാന്‍   
 
പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ  15-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ കര്‍ഷകര്‍. 

പിഎം കിസാൻ 15-ാം ഗഡു സംബന്ധിച്ച് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. എന്നാല്‍, 15-ാം ഗഡുവിനുള്ള പണം 2023 നവംബർ 27-ന് ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ എത്തുമെന്നാണ് സൂചനകള്‍. അതായത് നവംബര്‍ അവസാനവാരം  15-ാം ഗഡു കർഷകര്‍ക്ക് ലഭിക്കും. 15-ാം ഗഡുവും  കേന്ദ്രസർക്കാർ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുകയാണ് ചെയ്യുക.

പി എം കിസാൻ യോജനയുടെ പണം ആർക്ക് ലഭിക്കും?

നിങ്ങളും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, ഇൻസ്‌റ്റാൾമെന്‍റിന്‍റെ  ആനുകൂല്യം ലഭിക്കുന്നതിന് ഗുണഭോക്തൃ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ഇതിനായി നിങ്ങൾ രജിസ്റ്റർ ചെയ്യണം. ഇതിനുശേഷം ഇ-കെവൈസി ചെയ്യേണ്ടതുണ്ട്. അന്തിമമായി നൽകിയ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോ ഇല്ലയോ എന്ന് ഇപ്പോൾ നിങ്ങൾ ഗുണഭോക്തൃ ലിസ്റ്റിൽ പരിശോധിക്കണം.

ഗുണഭോക്താക്കളുടെ ലിസ്റ്റ് എങ്ങനെ പരിശോധിക്കാം

 ആദ്യം പിഎം കിസാന്‍റെ പോർട്ടല്‍ സന്ദര്‍ശിക്കുക. 

ഇവിടെ 'Former's Corner'എന്നതിന് താഴെ 'Beneficiary List' ക്ലിക്ക് ചെയ്യുക.

ഇപ്പോൾ സംസ്ഥാനം, ജില്ല, തഹസിൽ, ബ്ലോക്ക്, വില്ലേജ് തിരഞ്ഞെടുക്കുക.

റിപ്പോർട്ട് ലഭിക്കാൻ ടാബിൽ ക്ലിക്ക് ചെയ്യുക.

കര്‍ഷകരെ സഹായിയ്ക്കുന്നതിനായി  കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരിയ്ക്കുന്ന ഈ പദ്ധതിയില്‍ ഇപ്പോള്‍ നിരവധി മാറ്റങ്ങള്‍ ആണ് ഉണ്ടായിരിയ്ക്കുന്നത്.  പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിൽ നിന്ന് പ്രയോജനം നേടാൻ ആഗ്രഹിക്കുന്ന കർഷകർക്ക് അവരുടെ ബാങ്ക് അക്കൗണ്ട് അവരുടെ ആധാർ കാർഡുമായി ലിങ്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ, പിഎം കിസാന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പൂരിപ്പിച്ച ഇ-കെവൈസി സമർപ്പിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ വീഴ്ച് വരുത്തിയവര്‍ക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ സഹായധനം ലഭിക്കില്ല എന്നാണ് സൂചന. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Read More