Home> Business
Advertisement

Fixed Deposit Rate : സ്ഥിര നിക്ഷേപങ്ങൾക്ക് 9% പലിശ; യൂണിറ്റി സ്മാൾ ഫൈനാൻസ് ബാങ്കിന്റെ എഫ് ഡി നിരക്കുകൾ പരിശോധിക്കാം

Unity Small Finance Bank FD Rate : മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്കാണ് സ്വകാര്യ ബാങ്കായ യൂണിറ്റി സ്മാൾ ഫൈനാൻസ് ബാങ്ക് 9 ശതമാനം പലിശ നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത്

Fixed Deposit Rate : സ്ഥിര നിക്ഷേപങ്ങൾക്ക് 9% പലിശ; യൂണിറ്റി സ്മാൾ ഫൈനാൻസ് ബാങ്കിന്റെ എഫ് ഡി നിരക്കുകൾ പരിശോധിക്കാം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ രാജ്യത്തെ വിവിധ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്ക് ഉയർത്തിയിരുന്നു. ഇതെ തുടർന്ന് സ്വകാര്യ പണമിടപാട് സ്ഥാപനമായ യൂണിറ്റി സ്മാൾ ഫൈനാൻസ് ബാങ്കും തങ്ങളുടെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. 9 ശതമാനം പലിശ നിരക്കാണ് യൂണിറ്റി ബാങ്ക് തങ്ങളുടെ മുതിർന്ന പൗരന്മാരായ ഉപയോക്താക്കളുടെ സ്ഥിര നിക്ഷേപങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. 

181 മുതൽ 501 ദിവസം വരെയുള്ള മുതിർന്ന പൗരന്മാരുടെ എഫ് ഡിക്കാണ് 9 ശതമാനം പലിശ ലഭിക്കുന്നത്. ബാക്കി നിക്ഷേപകർക്ക് ഇതെ കാലയളവിലുള്ള എഫ് ഡിക്ക് 8.50 ശതമാനം പലിശയും ബാങ്ക് നൽകുന്നുണ്ട്. 

ALSO READ : National Pension Scheme : നാഷണൽ പെൻഷൻ സ്‌കീമിൽ 5000 രൂപ നിക്ഷേപിക്കൂ; മാസം 44,793 രൂപ പെൻഷൻ ലഭിക്കും

വിവിധ കാലയളവിൽ എഫ് ഡിക്ക് യൂണിറ്റി ബാങ്ക് നൽകുന്ന പലിശ നിരക്ക്

നവംബറിൽ രണ്ട് തവണയാണ് യൂണിറ്റ് ബാങ്ക് തങ്ങളുടം സ്ഥിരീ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയത്. ഏഴ് മുതൽ 14 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് നൽകുന്നത് 4.50 ശതമാനമാണ്. 15 ദിവസം മുതൽ ഒന്നരമാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനം പലിശ ലഭിക്കുന്നതാണ്. 46 ദിവസം മുതൽ രണ്ട് മാസത്തെ കാലയളവിലുള്ള എഫ് ഡിക്ക് ലഭിക്കുന്നത് 5.25 പലിശ നിരക്കാണ്. മൂന്ന് മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.50 ശതമാനവും ആറ് മാസം വരെയുള്ളവയ്ക്ക് 5.75 ശതമാനം പലിശയും ബാങ്ക് തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

181 ദിവസത്തേക്ക് പ്രത്യേക എഫ് ഡി നിരക്കാണ് ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്നത്. 8.50 ശതമാനം പലിശ ഈ കാലയളവിലെ സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് നൽകുന്നുണ്ട്. എന്നാൽ 182 മുതൽ 364 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് നൽകുന്നത് 6.75 ശതമാനം പലിശ നിരക്കാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More