Home> Business
Advertisement

Union Budget 2023: 2023 ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

Union Budget highlights: 50 പുതിയ വിമാനത്താവളങ്ങളും ഹെലികോപ്റ്ററുകളും 2023 ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്ന്.

Union Budget 2023: 2023 ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിൽ വിവിധ മേഖലകൾക്ക് വമ്പൻ പ്രഖ്യാപനങ്ങൾ. ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് അവതരണം പുരോ​ഗമിക്കുകയാണ്. റെയിൽവേ മേഖലയ്ക്കായി 2.40 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മത്സ്യരം​ഗത്തെ വികസനത്തിനായി 6000 കോടി നീക്കി വെക്കും. ആരോഗ്യമേഖലയിലെ ഗവേഷണം വിപുലമാക്കും. 2047നുള്ളിൽ അരിവാൾ രോഗം നിർമ്മാർജ്ജനം ചെയ്യും. നിലവിലെ 157 മെഡിക്കൽ കോളേജുകൾക്ക് അനുബന്ധമായി 157 നഴ്സിങ് കോളേജുകളും സ്ഥാപിക്കുമെന്ന് ധനമന്ത്രി. സഹകരണ സ്ഥാപനങ്ങൾക്കായി ഡാറ്റാ ബേസ് സ്ഥാപിക്കും. കുട്ടികൾക്കും, കൗമാരക്കാർക്കുമായി നാഷണൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കും. ഇതിനായി സംസ്ഥാനങ്ങൾക്കും പഞ്ചായത്ത് വാർഡ് തലത്തിലും സഹായം നൽകുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

50 പുതിയ വിമാനത്താവളങ്ങളും ഹെലികോപ്റ്ററുകളും വരും. ​ഗോത്ര വിഭാ​ഗങ്ങളുടെ ക്ഷേമത്തിനായി 15,000 കോടി മാറ്റവയ്ക്കും. മൂന്ന് വർഷത്തിനുള്ളിൽ ഈ പദ്ധതി യാഥാർത്ഥ്യമാക്കും. ഏകലവ്യ സ്കൂളുകൾ കൂടുതൽ സ്ഥാപിക്കും. 38800 അധ്യാപികരെ നിയമിക്കും. ഖര, ദ്രവ്യ മാലിന്യ നിർമ്മാർജനത്തിനായി മിഷൻ കർമ്മയോ​ഗി പദ്ധതി നടപ്പിലാക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണത്തിനായി മൂന്ന് കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു. ഡിജി ലോക്കറിൽ ചെറുകിട സൂക്ഷ്മ സ്ഥാപനങ്ങൾക്കും, ചാരിറ്റബിൾ സൊസൈറ്റികൾക്കും രേഖകൾ സൂക്ഷിക്കാനും കൈമാറാനും സൗകര്യമൊരുക്കും.

Also Read: Union Budget 2023: യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമത്തിന് ഊന്നൽ; അമൃത കാലത്തെ ആദ്യ ബജറ്റെന്ന് ധനമന്ത്രി

 

ഏഴായിരം കോടി രൂപ ഇ കോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിനായി അനുവദിച്ചു. ഇനി പാൻ കാർഡ് - തിരിച്ചറിയൽ കാർഡ് ആയി അംഗീകരിക്കും. കെവൈസി ലളിതവത്കരിക്കുമെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് ഒരു വർഷം കൂടി പലിശ രഹിത വായ്പ നൽകും. 2023-24 വർഷം 10 കോടി രൂപയുടെ മൂലധന നിക്ഷേപം. 

ജൈവകൃഷിയിലേക്ക് മാറുന്നതിനായി ഒരു കോടി കർഷകർക്ക് പിന്തുണ നൽകും. 

ഹരിതോർജം പ്രോത്സാഹിപ്പിക്കും

തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് പ്രധാൻ മന്ത്രി കൗശൽ വിാസ് യോജന 4.0 നടപ്പാക്കും.

5ജി അനുബന്ധ ആപ്പുകൾ വികസിപ്പിക്കാൻ 100 ലാബുകൾ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More