Home> Business
Advertisement

കൊച്ചിയിൽ 690 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി Tata Consultancy Services; ഇന്നവേഷൻ പാർക്കിനുള്ള ധാരണാപത്രം ഒപ്പുവച്ചു

കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസും ടി.സി.എസ് കേരള വൈസ് പ്രസിഡന്റ് ദിനേഷ് പി. തമ്പിയുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്

കൊച്ചിയിൽ 690 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി Tata Consultancy Services; ഇന്നവേഷൻ പാർക്കിനുള്ള ധാരണാപത്രം ഒപ്പുവച്ചു

തിരുവനന്തപുരം: ലോകത്തെ പ്രമുഖ ഐ.ടി സേവനദാതാക്കളായ ടാറ്റ കൺസൾട്ടൻസി സർവ്വീസസ് (TCS) കൊച്ചി കാക്കനാട് കിൻഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിൽ ഇന്നവേഷൻ പാർക്ക് സ്ഥാപിക്കും. ഇതിനായുള്ള ധാരണാപത്രം മുഖ്യമന്ത്രി (Chief Minister) പിണറായി വിജയന്റേയും വ്യവസായ മന്ത്രി പി.രാജീവിന്റേയും സാന്നിധ്യത്തിൽ ഒപ്പുവെച്ചു.

കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസും ടി.സി.എസ് കേരള വൈസ് പ്രസിഡന്റ് ദിനേഷ് പി. തമ്പിയുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ഇലക്ട്രോണിക് ഹാർഡ്‌വെയർ ആൻഡ് ഐ ടി - ഐ ടി ഇ എസ് യൂണിറ്റിനായി 36.84 ഏക്കർ സ്ഥലം ടി.സി.എസിന് അനുവദിച്ചുകൊണ്ടുള്ള ധാരണാപത്രത്തിൽ ആണ് കിൻഫ്രയും ടി.സി.എസ് പ്രതിനിധിയും ഒപ്പുവെച്ചത്.

ALSO READ: Trade union: നോക്കുകൂലി വാങ്ങില്ലെന്ന് ചുമട്ട് തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗത്തിൽ തീരുമാനം

പതിനായിരത്തോളം തൊഴിലവസരങ്ങളാണ് ക്യാമ്പസ് പൂർണമായും പ്രവർത്തനക്ഷമം ആകുമ്പോൾ പ്രതീക്ഷിക്കുന്നത്. 2023 - 24 ൽ ആദ്യഘട്ടം പ്രവർത്തനമാരംഭിക്കും. ഇന്ത്യയിലും ആഗോളതലത്തിലും ഐടി - ഐ ടി ഇ എസ് മേഖലയിൽ മികവ് തെളിയിച്ച സ്ഥാപനമാണ് ടിസിഎസ്. 16 ലക്ഷം ചതുരശ്രഅടി പ്രദേശത്താണ് ഇന്നവേഷൻ പാർക്ക് (Innovation) സ്ഥാപിക്കുക.

ഐടി കോംപ്ളക്സിനായി 440 കോടി രൂപയും മറ്റ് അനുബന്ധ വികസനത്തിനായി 250 കോടി രൂപയുമാണ് ടിസിഎസ് വകയിരുത്തിയിരിക്കുന്നത്. ഈ സർക്കാർ ചുമതലയേറ്റശേഷം ധാരണാപത്രം ഒപ്പുവെക്കുന്ന രണ്ടാമത്തെ പ്രമുഖ നിക്ഷേപ പദ്ധതിയാണിത്.

ALSO READ: IRCTC, Indian Railway to stop these services: ഇന്ത്യന്‍ റെയിൽവേ ഈ സേവനങ്ങൾ നിര്‍ത്തലാക്കുന്നു, ഈ മാറ്റങ്ങള്‍ നിങ്ങളെ എങ്ങിനെ ബാധിക്കും?

പ്രമുഖ ഡിസൈൻ ടെക്നോളജി സേവനദാതാക്കളായ ടാറ്റാ എൽക്സിയുമായി ഒപ്പിട്ട ധാരണാപത്രം പ്രകാരം 75 കോടി രൂപയുടെ നിക്ഷേപം നടത്താൻ ധാരണയായിരുന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവനും ധാരണാപത്രം ഒ‌പ്പുവയ്ക്കുന്ന സന്ദർഭത്തിൽ സന്നിഹിതനായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More