Home> Business
Advertisement

Stock Market Crash: തകര്‍ന്നടിഞ്ഞ് ഓഹരിവിപണി, 1400 പോയിന്‍റ് തകര്‍ന്ന് സെൻസെക്‌സ്, നിഫ്റ്റിയും ഇടിഞ്ഞു

ലോകമെമ്പാടുമുള്ള ഓഹരി വിപണികളിൽ നിന്നുള്ള മോശം സൂചനകള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. വ്യാഴാഴ്ച രാവിലെ ഇടിവോടെ ആരംഭിച്ച ഓഹരി വിപണി ദിവസം മുഴുവന്‍ ആ അവസ്ഥ തുടരുകയായിരുന്നു.

Stock Market Crash: തകര്‍ന്നടിഞ്ഞ് ഓഹരിവിപണി, 1400 പോയിന്‍റ്  തകര്‍ന്ന് സെൻസെക്‌സ്, നിഫ്റ്റിയും ഇടിഞ്ഞു

Stock Market Updates: ലോകമെമ്പാടുമുള്ള ഓഹരി വിപണികളിൽ നിന്നുള്ള മോശം സൂചനകള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. വ്യാഴാഴ്ച രാവിലെ ഇടിവോടെ ആരംഭിച്ച ഓഹരി വിപണി ദിവസം മുഴുവന്‍  ആ അവസ്ഥ തുടരുകയായിരുന്നു. 

ഓപ്പണിംഗിൽ സെൻസെക്‌സ് 53307.88ലും നിഫ്റ്റി 15971.40ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഭ്യന്തര ഓഹരി വിപണിയിൽ ദിവസം മുഴുവൻ വിൽപ്പന തുടരുകയും സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ രണ്ടാം ദിവസവും താഴ്ന്ന നിലയില്‍ ക്ലോസ് ചെയ്യുകയുമായിരുന്നു.   

52,792.23ലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. നിഫ്റ്റി 430.90 പോയന്‍റ് നഷ്ടത്തില്‍ 15,809.40 ലുമെത്തി. ഒറ്റ ദിവസത്തെ വ്യാപാരത്തിനിടെ നിക്ഷേപകര്‍ക്ക് നഷ്ടമായത്  6.75 ലക്ഷം കോടി രൂപയാണ്...!! 

ഐടി, മെറ്റല്‍ സൂചികകളാണ് ഇന്ന് ഇടിവ് നേരിട്ടത്.  വിപ്രോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടിസിഎസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് കനത്ത ഇടിവ് നേരിട്ടു.  അതേസമയം,  മറുവശത്ത്, ഐടിസി, ഡോ റെഡ്ഡി, പവർഗ്രിഡ് എന്നിവ മികച്ച നേട്ടമുണ്ടാക്കുന്നവരുടെ പട്ടികയിൽ തുടര്‍ന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Read More