Home> Business
Advertisement

Old One Rupee Note: ഈ ഒരു രൂപ നോട്ട് കൈവശമുണ്ടോ, നേടാം 7 ലക്ഷം രൂപ

Money Tips: ഓൺലൈൻ വെബ്സൈറ്റിൽ പഴയ നോട്ടുകളിൽ ലേലം വിളിച്ച് നിങ്ങൾക്ക് ലക്ഷാധിപതിയാകാം. ഇവിടെ ഒരു നോട്ടിന് ഏഴുലക്ഷം രൂപവരെ ലേലം വിളിച്ചിട്ടുണ്ട്. എന്താണ് ആ നോട്ടിന്റെ പ്രത്യേകതയെന്ന് നമുക്കറിയാം...

Old One Rupee Note: ഈ ഒരു രൂപ നോട്ട് കൈവശമുണ്ടോ, നേടാം 7 ലക്ഷം രൂപ

Old One Rupee Note: പഴയ നോട്ടുകളോ നാണയങ്ങളോ സൂക്ഷിക്കുന്ന വിനോദമുള്ളവരാണോ നിങ്ങൾ? എന്നാൽ നിങ്ങൾക്ക് ലക്ഷാധിപതിയാകാൻ സമയമായി എന്നർത്ഥം.  നിങ്ങളുടെ ഈ ഹോബി മിനിറ്റുകൾക്കുള്ളിൽ നിങ്ങളെ കോടീശ്വരനാക്കും. 

അതുകൊണ്ടുതന്നെ നിങ്ങളുടെ കയ്യിൽ പഴയ നോട്ടുകളും നാണയങ്ങളും ഉണ്ടെങ്കിൽ അത് വിറ്റ് സമ്പാദിക്കാൻ തയ്യാറായിക്കോളൂ, ഇത് നല്ലൊരു അവസരമാണ്.  ഇത്തരം നോട്ടും നാണയങ്ങളും ഉപയോഗിച്ച് വീട്ടിലിരുന്ന് കൊണ്ടുതന്നെ നിങ്ങൾക്ക് ലക്ഷങ്ങൾ സമ്പാദിക്കാം. ഇതിനായി നിങ്ങൾക്ക് ഒരു തരത്തിലുള്ള നിക്ഷേപവും ആവശ്യമില്ല.  ഈ പ്രത്യേക ഒരു രൂപ നോട്ട് നിങ്ങളുടെ പക്കലുണ്ടെങ്കിൽ നിങ്ങൾക്ക് 7 ലക്ഷം രൂപ വരെ സമ്പാദിക്കാം.

Also Read: Two Rupee Coin: ഈ 2 രൂപ നാണയം നിങ്ങളുടെ കൈവശമുണ്ടെങ്കിൽ നേടാം 5 ലക്ഷം രൂപ

ഈ നോട്ടിന് ലക്ഷങ്ങൾ ലഭിക്കും 

യഥാർത്ഥത്തിൽ ഇന്നേക്ക് 26 വർഷം മുൻപ് ഇന്ത്യാ ഗവൺമെന്റ് ഈ ഒരു രൂപ നോട്ട് നിർത്തലാക്കിയിരുന്നു (Earn Money From 1 Rupees Note).  എന്നാൽ 2015 ജനുവരിയിൽ ഇതിന്റെ അച്ചടി പുനരാരംഭിച്ചു. അതിനുശേഷം ഈ നോട്ട് വിപണിയിൽ പുതിയ രൂപത്തിൽ എത്തിയിരുന്നു.  എന്നാൽ ഇവിടെ പറയുന്നത് ആ നോട്ടിനെ കുറിച്ചല്ല  മറിച്ച്  സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഒരു രൂപ നോട്ടിനെക്കുറിച്ചാണ് (Old Note). അതിലൂടെ നമുക്ക് ലക്ഷാധിപതിയാകാം.  

എന്താണ് ഈ നോട്ടിന്റെ പ്രത്യേകത?  (Why is this note special?)

7 ലക്ഷം രൂപയ്ക്ക് വിറ്റ ഈ നോട്ടിന്റെ പ്രത്യേകത എന്താണെന്നുവച്ചാൽ ഇത് സ്വാതന്ത്ര്യത്തിന് മുൻപുള്ള നോട്ടാണ് എന്നതാണ്.  ഇതിൽ അന്നത്തെ ഗവർണർ ആയിരുന്ന ജെഡബ്ല്യു കെല്ലിയുടെ ഒപ്പുണ്ട്.   ഈ നോട്ട് 80 വർഷം പഴക്കമുള്ളതാണ്.  ഇത് 1935-ൽ ബ്രിട്ടീഷ് ഇന്ത്യയാണ് പുറത്തിറക്കിയത്. ഇതുകൂടാതെ 1966 ലെ ഒരു രൂപ നോട്ടിന് 45 രൂപ ലഭിക്കുന്നുണ്ട്. അതുപോലെ 1957ലെ ഒരു രൂപ നോട്ടിന് 57 രൂപയും വിലയുണ്ട്.

Also Read: Viral Video: പെരുമ്പാമ്പിന്റെ വഴി തടഞ്ഞ് പെൺകുട്ടി, ശേഷം സംഭവിച്ചത് കണ്ടാൽ...!

നോട്ടുകൾ വിൽക്കേണ്ട രീതി

>> നിങ്ങളുടെ പക്കൽ അത്തരം പ്രത്യേക നോട്ടുകൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് അത് OLX-ൽ ഓൺലൈനായി വിൽക്കാം. 
>> ഈ വെബ്‌സൈറ്റിൽ ഈ അപൂർവ നോട്ട് വാങ്ങുന്നവർ കനത്ത തുകയാണ് നൽകുന്നത്.
>> ഈ ഒരു രൂപ നോട്ട് വിൽക്കാൻ വിൽക്കാൻ നിങ്ങൾ ആദ്യം Olx-ൽ ഒരു വിൽപ്പനക്കാരനായി സ്വയം രജിസ്റ്റർ ചെയ്യുക.
>> ശേഷം നോട്ടിന്റെ ഇരുവശങ്ങളിലുമുള്ള ഫോട്ടോ അതിൽ ക്ലിക്ക് ചെയ്ത് അപ്ലോഡ് ചെയ്യുക.
>> അതിനുശേഷം നിങ്ങളുടെ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകുക.
>> ശേഷം വെബ്‌സൈറ്റ് നിങ്ങൾ നൽകിയ വിവരങ്ങൾ പരിശോധിക്കും
>> വാങ്ങാൻ ആഗ്രഹിക്കുന്നവർ നിങ്ങളെ ബന്ധപ്പെടും.

ഇത് കൂടാതെ indiamart.com എന്ന മറ്റൊരു വെബ്സൈറ്റിലും നിങ്ങളുടെ ഐഡി സൃഷ്ടിച്ച് നോട്ട് ലേലത്തിന് ഇടാം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More