Home> Business
Advertisement

RBI New Policy: OTP ഇല്ലാതെയുള്ള ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് പെയ്മെന്‍റ് പരിധി ഉയര്‍ത്തി

RBI ഇന്ന് നിര്‍ണ്ണായകമായ പല തീരുമാനങ്ങളാണ് പുറത്തുവിട്ടത്. നിങ്ങൾ യുപിഐ വഴിയോ ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് വഴിയോ പണമിടപാടുകള്‍ നടത്തുന്ന വ്യക്തിയാണ് എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ സന്തോഷം പകരുന്നതാണ്.

RBI New Policy: OTP ഇല്ലാതെയുള്ള ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് പെയ്മെന്‍റ് പരിധി ഉയര്‍ത്തി

RBI New Policy: RBI ഇന്ന്  നിര്‍ണ്ണായകമായ പല തീരുമാനങ്ങളാണ് പുറത്തുവിട്ടത്.  നിങ്ങൾ യുപിഐ വഴിയോ  ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് വഴിയോ പണമിടപാടുകള്‍ നടത്തുന്ന വ്യക്തിയാണ് എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ സന്തോഷം പകരുന്നതാണ്.  

OTP ഇല്ലാതെയുള്ള  ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് പെയ്മെന്‍റ് പരിധി RBI വര്‍ദ്ധിപ്പിച്ചു. അതായത്,  ഓട്ടോ ഡെബിറ്റ് പരിധി 5,000 രൂപയിൽ നിന്ന് 15,000 രൂപയായി ആർബിഐ ഉയർത്തി. ഇതോടെ ഉപഭോക്താക്കൾക്ക് OTP ഇല്ലാതെ  15,000 വരെയുള്ള `സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കും.  അതായത്,  15,വരെയുള്ള ഇടപാടുകള്‍ക്കായി ഇനി  OTP കാത്തിരിക്കേണ്ട ആവശ്യമില്ല.

Also Read: EPFO Good News...! ഇപിഎഫ്ഒ അക്കൗണ്ട് ഉടമകള്‍ക്ക് സന്തോഷവാര്‍ത്ത, ഉടന്‍ ലഭിക്കും 40,000 രൂപ...!!

RBI 2021 ഒക്ടോബർ 1നാണ്  ഓട്ടോ ഡെബിറ്റ് വഴിയുള്ള ഇടപാടുകളുടെ പരിധി 5,000 രൂപയായി നിശ്ചയിച്ചത്.  എന്നാല്‍, ഇപ്പോള്‍ ഈ പരിധി ഉയര്‍ത്തിയതോടെ ഉപയോക്താക്കള്‍ക്ക്  OTP ഇല്ലാതെ ഡെബിറ്റ്-ക്രെഡിറ്റ്  കാർഡ് വഴി 15,000 രൂപ വരെ ഇടപാട് നടത്താന്‍ സാധിക്കും.  

Also Read:  RBI Repo Rate: റിപ്പോ നിരക്ക് 0.50 ശതമാനം ഉയർത്തി ആർബിഐ; പലിശ നിരക്കും ഉയരും

കൂടാതെ UPI പ്ലാറ്റ്ഫോം വഴി പണമിടപാടുകള്‍ നടത്തുന്നത് പ്രോത്സാഹിപ്പിക്കുക എന്നതും RBI ലക്ഷ്യമിടുന്നുണ്ട്.  ഇതിന്‍റെ തുടക്കം ആർബിഐ പ്രോത്സാഹിപ്പിക്കുന്ന നാഷണൽ പേയ്‌മെന്‍റ്  കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) നൽകുന്ന റുപേ ക്രെഡിറ്റ് കാർഡിൽ നിന്നാണ് ഇത് ആരംഭിക്കുന്നതെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. യുപിഐ പ്ലാറ്റ്‌ഫോം വഴി പണമിടപാടുകൾ നടത്തുന്നതിന്  കൂടുതൽ ഓപ്ഷനുകളും സൗകര്യവും ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

രാജ്യത്ത് ഒരു ജനപ്രിയ പേയ്‌മെന്‍റ്  രീതിയായി UPI മാറിയിരിക്കുന്നു. ഏകദേശം 26 കോടി ഉപയോക്താക്കളും 50 ദശലക്ഷം ബിസിനസുകാരും ഈ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ടിരിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More