Home> Business
Advertisement

Paytm LPG Offer: എൽപിജി ഗ്യാസ് സിലിണ്ടർ സൗജന്യമായി ലഭിക്കും! ചെയ്യേണ്ടത് ഇത്രമാത്രം

Paytm LPG Offer: ഇന്ന് നമുക്ക് ഒരു പ്രത്യേക ഓഫറിനെ കുറിച്ച് അറിയാം. അതിലൂടെ നിങ്ങൾക്ക് സൗജന്യമായി എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയും.

Paytm LPG Offer: എൽപിജി ഗ്യാസ് സിലിണ്ടർ സൗജന്യമായി ലഭിക്കും! ചെയ്യേണ്ടത് ഇത്രമാത്രം

ന്യൂഡൽഹി: Paytm LPG Offer: ഇന്ന് എല്ലാ വീടുകളിലും ഭക്ഷണം പാകം ചെയ്യുന്നത് എൽപിജി ഗ്യാസ് സിലിണ്ടർ കൊണ്ടാണെന്നത് ഒരു വലിയ സംഭവമല്ല അല്ലെ. എന്നാൽ കുറച്ചു ദിവസങ്ങളായി ഗ്യാസിന്റെ വില ആകാശം മുട്ടെ ഉയരുകയാണ്.  ഇത്തരമൊരു സാഹചര്യത്തിൽ ഇന്ന് നമുക്ക് ഒരു പ്രത്യേക ഓഫറിനെക്കുറിച്ച് അറിയാ.  ഇതിലൂടെ നിങ്ങൾക്ക് സൗജന്യമായി എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയും. ഈ ഓഫർ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നമുക്ക് നോക്കാം..

Also Read: LPG Gas Cylinder Price: ബജറ്റിന് തൊട്ടുമുന്‍പ് LPG സിലിണ്ടറിന്‍റെ വിലയില്‍ 91 രൂപയുടെ വന്‍ ഇടിവ്..!!

മികച്ച ഓഫറുകളാണ് പേടിഎം നൽകുന്നത് (Paytm is giving great offers)

ഗ്യാസ് ബുക്കിംഗ് ചെയ്യാനുള്ള ഈ ഓഫർ നൽകുന്നത് Paytm ആണ്. Paytm ലൂടെ ഗ്യാസ് ബുക്ക് ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഗ്യാസ് സിലിണ്ടർ തികച്ചും സൗജന്യമായി ലഭിക്കും. എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്ന പുതിയ ഉപയോക്താക്കൾക്കായിട്ടാണ് Paytm ഈ അടിപൊളി ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. പേടിഎമ്മിൽ നിന്നുള്ള ഈ പുതിയ ഓഫർ പ്രകാരം പുതിയ ഉപയോക്താക്കൾക്ക് ആദ്യ ബുക്കിംഗിൽ 30 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഇതിനായി Paytm ആപ്പിൽ പേയ്‌മെന്റ് പ്രക്രിയ പൂർത്തിയാക്കുമ്പോൾ "FIRSTCYLINDER" എന്ന പ്രൊമോകോഡ് ഉപയോഗിച്ചാൽ മതിയാകും.

Read Also: LPG Subsidy: നിങ്ങൾക്ക് എൽപിജി സബ്സിഡി ഇതുവരെ ലഭിച്ചില്ല? ഇക്കാര്യം ഉടൻ ചെയ്യൂ, പണം അക്കൗണ്ടിൽ എത്തും

ഈ കമ്പനികളുടെ സിലിണ്ടറുകൾ നിങ്ങൾക്ക് ബുക്ക് ചെയ്യാം (You can book cylinders of these companies)

ഈ ക്യാഷ്ബാക്ക് ഓഫർ മൂന്ന് പ്രധാന എൽപിജി കമ്പനികളുടെ സിലിണ്ടറുകളുടെ അതായത് ഇൻഡെയ്ൻ, എച്ച്പി ഗ്യാസ്, ഭാരത് ഗ്യാസ് ബുക്കിംഗിന് ബാധകമാണ്. Paytm Postpaid എന്ന് വിളിക്കുന്ന 'പേടിഎം നൗ പേ ലേറ്റർ' പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്ത് അടുത്ത മാസം സിലിണ്ടർ ബുക്കിംഗിന് പണം നൽകാനുള്ള ഓപ്ഷനും ഉപയോക്താക്കൾക്ക് ലഭിക്കും. ഇതിനുപുറമെ നിലവിലുള്ള പേടിഎം ഉപയോക്താക്കൾക്ക് സൗജന്യമായി സിലിണ്ടർ ലഭിക്കാനുള്ള അവസരവും ലഭിക്കുന്നു. ഇതിനായി Paytm ആപ്പിലെ പേയ്‌മെന്റ് പ്രക്രിയ പൂർത്തിയാക്കുന്നതിന് മുമ്പ് ഉപഭോക്താവ് 'FREEGAS' (FreeGas) എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ മതിയാകും. കൂടാതെ Paytm ഉപയോക്താക്കൾക്ക് അവരുടെ ഗ്യാസ് സിലിണ്ടറുകളുടെ ഡെലിവറി ട്രാക്ക് ചെയ്യാനും കഴിയും.

Read Also: Money Tips: ഈ 2 രൂപയുടെ പഴയ നോട്ട് നിങ്ങളുടെ കൈവശമുണ്ടോ? നേടാം 5 ലക്ഷം രൂപ

ബുക്കിംഗ് ഇതുപോലെ ചെയ്യണം (Booking has to be done like this)

ക്യാഷ്ബാക്ക് സൗകര്യം ലഭിക്കാൻ ഉപഭോക്താവ് Paytm ആപ്പിലെ Recharge And Pay Bills വിഭാഗത്തിലേക്ക് പോയി Book a Cylider ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. ഇത് തുറക്കുമ്പോൾ തന്നെ നിങ്ങളുടെ എൽപിജി കണക്ഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ നൽകണം. എല്ലാ വിവരങ്ങളും പൂരിപ്പിച്ച ശേഷം നിങ്ങൾ പേയ്‌മെന്റ് വിഭാഗത്തിലേക്ക് നീങ്ങണം. അപ്പോൾ നിങ്ങൾക്ക് താഴെ ഭാഗത്തായി 'Apply Promo Code'  എന്ന ഓപ്ഷൻ കാണാൻ സാധിക്കും.

Also Read: Money Tips: നിങ്ങളുടെ കയ്യിലുണ്ടോ ഒരു രൂപയുടെ ഈ നോട്ട്? നിമിഷങ്ങൾക്കുള്ളിൽ ലഭിക്കും 7 ലക്ഷം രൂപ!

ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ഇവിടെ 'FREEGAS' എന്ന കോഡ് നൽകേണ്ടിവരും. കോഡ് നൽകുമ്പോൾ 'Code applied Successfully'  എന്ന് വരും. ഇനി നിങ്ങൾ പേയ്‌മെന്റ് നടത്തുക, പേയ്‌മെന്റ് ആയാൽ നിങ്ങൾക്ക് ഒരു സ്‌ക്രാച്ച് കാർഡ് ലഭിക്കും. ഈ കാർഡ് നിങ്ങൾ സ്‌ക്രാച്ച് ചെയ്‌താൽ ഉടൻ തന്നെ നിങ്ങൾക്ക് ക്യാഷ്ബാക്ക് തുക അറിയാൻ കഴിയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More