Home> Business
Advertisement

Ola Electric Scooter : ഡീലർമാരില്ല, കമ്പിനി സ്കൂട്ടർ നേരിട്ട് വീട്ടിലെത്തിക്കും

Olaയുടെ സ്ഥാപനത്തിന്റെ നിന്നും ഓരോ സമയത്തും ലഭിക്കുന്ന റിപ്പോർട്ടുകൾ ഇന്ത്യൻ ഇരുചക്ര ബിസിനെസ് മേഖലയിൽ കേട്ടു കേൾവി ഇല്ലാത്ത തന്ത്രങ്ങൾ ഉപയോഗിച്ചാണ് ഒല തങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചെടുക്കുന്നത്.

Ola Electric Scooter : ഡീലർമാരില്ല, കമ്പിനി സ്കൂട്ടർ നേരിട്ട് വീട്ടിലെത്തിക്കും

New Delhi : ഇന്ത്യയിലെ ഇരുചക്രവാഹന ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ കൂടുതൽ അതിശയിപ്പിച്ച ഇലക്ട്ര്കിക് സ്കൂട്ടർ (Electric Scooter) നിർമാണ രംഗത്തേക്ക് പ്രേവശിച്ച Ola. സ്ഥാപനത്തിന്റെ പക്കൽ നിന്നും ഓരോ സമയത്തും ലഭിക്കുന്ന റിപ്പോർട്ടുകൾ ഇന്ത്യൻ ഇരുചക്ര ബിസിനെസ് മേഖലയിൽ കേട്ടു കേൾവി ഇല്ലാത്ത തന്ത്രങ്ങൾ ഉപയോഗിച്ചാണ് ഒല തങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചെടുക്കുന്നത്.

ഇലക്ട്രിക് സ്കുട്ടർ ബുക്കിങിന് 499 രൂപ മുതൽ മണിക്കൂറുകൾക്ക് കൊണ്ട് ഒരു ലക്ഷം ബുക്കിങ് എന്നിവയ്ക്ക് പിന്നാലെയാണ് ഒലയുടെ ഭാഗത്ത് നിന്ന് പുതിയ റിപ്പോർട്ടെത്തുന്നത്. Ola തങ്ങൾ അവതരിപ്പിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ ഉപഭോക്താക്കൾക്ക് നേരിട്ടെത്തി വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

ALSO READ : OLA Electric Scooter ഒരു ലക്ഷം ബുക്കിങ് വെറും 24 മണിക്കൂറുകൾ കൊണ്ട്, റിക്കോർഡ് സ്ഥാപിച്ച് ഒല

കമ്പിനിക്കും ഉപഭോക്താക്കൾക്കുമിടയിൽ യാതൊരു ഇടനിലക്കാരുമില്ല എല്ലാ കമ്പിനി തന്നെ നേരിട്ട് കൈകാര്യം ചെയ്യുമെന്നാണ് ഒല തങ്ങളുടെ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. ഇതോടെ പരമ്പരഗതമായി നിലകൊണ്ടിരിക്കുന്ന ഇടനിലക്കാരെ ഒഴിവാക്കിയാണ് വാഹനത്തിന്റെ വിൽപന. 

വെറും 24 മണിക്കൂറുകൾ കൊണ്ട് ഒലയുടെ ഇലക്ട്രിക്ക് സ്കൂട്ടറിന് ലഭിച്ചത് ഒരു ലക്ഷം ബുക്കിങാണ്. ഇതോടെ റിക്കോർഡ് സ്ഥാപിച്ച് ഇ-സ്കൂട്ടർ മേഖലയിൽ  തരംഗമാകുകയാണ് ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ.

ഒലയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയായിരുന്നു ബുക്ക് നടന്നത്. അതും സ്കൂട്ടറിന്റെ വില ഔദ്യോഗികമായി അറിയിക്കുന്നതിന് മുമ്പാണ് ഇത്രയധികം ബുക്കിങ് നടന്നിരിക്കുന്നത്. 

ALSO READ : Ola Electric Scooter: 499 രൂപയുണ്ടോ? ഓല ഇലക്ട്രിക് സ്‌കൂട്ടർ ബുക്ക് ചെയ്യാം, അറിയേണ്ടതെല്ലാം

വെറും 499 രൂപയാണ് ഒല തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബുക്കിങിനായിട്ടുള്ള അഡ്വാൻസ് തുക ഏർപ്പെടുത്തിയിരുന്നത്. അതേസമയം വാഹനത്തിന്റെ നിർമാതാക്കളായ ഒലയുടെ വിലയോ പ്രധാന സവിശേഷതകൾ പുറത്ത് വിട്ടിട്ടുമില്ല. അങ്ങനെ ഇരിക്കെയാണ് വെറും 24 മണിക്കൂറകൾ കൊണ്ട് ഒരു ലക്ഷത്തിലധികം ബുക്കിങ് ലഭിച്ചത്. 

ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് സ്കൂട്ടർ ഡെലിവറിയിൽ മുൻഗണന ലഭിക്കും എന്നതാണ് പ്രത്യേകത. വരും ദിവസങ്ങളിൽ സ്കൂട്ടറിൻറെ സവിശേഷതകളും വിലയും അടക്കം വെളിപ്പെടുത്തുമെന്നാണ് Ola അറിയിച്ചിട്ടുള്ളത്.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ശ്രേണിയിൽ ഒലയുടേത് ഇതാദ്യത്തെ സംരംഭമാണ്. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ഫാക്ടറി തമിഴ്‌നാട്ടിൽ 500 ഏക്കർ സ്ഥലത്താണ് Ola നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ 2 ദശലക്ഷം മുതൽ മുടക്കിലായിരിക്കും ഫാക്ടറി പ്രവർത്തിക്കുക. മൊത്തം 10 മില്യൺ വാഹനങ്ങൾ അടുത്ത വർഷത്തോടെ പണി പൂർത്തിയാക്കും.

സീരിസ് S, S1, S1 Pro എന്നീ വേരിയന്റുകളിലാണ് സ്കൂട്ടർ അവതരിപ്പിക്കുന്നത്. കൂടാതെ നേരത്തെ വാഹനത്തിന്റെ നിർമാതാക്കാളായ ഈ ഇലക്ട്രിക് വാഹനത്തെ കുറിച്ച് ചില സൂചനകൾ നൽകിയിരുന്നു. ഫുൾ ചാർജിൽ ഏകദേശം 150 കിലോമീറ്റർ വരെ സ്കൂട്ടർ സഞ്ചരിക്കാം. രണ്ട് ഹെൽമെറ്റ് സൂക്ഷിക്കാനുള്ള ബൂട്ട് സ്പേസ് തുടങ്ങിയവ  പ്രധാന വിശേഷണങ്ങൾ.

ALSO READ : ola electric scooter Price: ഇലക്ട്രിക് സ്കൂട്ടർ വാങ്ങിക്കണമെങ്കിൽ ഇതൊന്ന് നോക്കണം,ലുക്കിലും വർക്കിലും

Ola Electric Scooter എങ്ങനെ ബുക്ക് ചെയ്യാം

1. ഇതിനായി നിങ്ങൾ ആദ്യം olaelectric.com- ലേക്ക് ലോഗിൻ ചെയ്‌ത് ‘Reserve for Rs.499’ എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.

2. നിങ്ങളുടെ മൊബൈൽ‌ നമ്പർ‌ നൽ‌കുക, ക്യാപ്‌ച വെരിഫിക്കേഷൻ‌ ബോക്സിൽ‌ ടിക്ക് ചെയ്‌ത് ‘Next’ ൽ ക്ലിക്കുചെയ്യുക. 

3. നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിച്ച OTP നൽകി ‘Next’ ക്ലിക്കുചെയ്യുക

4. പുതിയ ഡയലോഗ് ബോക്സിൽ  ‘Total Payable Rs. 499’ എന്നതിനൊപ്പം മൂന്ന് പണമടക്കേണ്ട ഓപ്‌ഷനുകളും അതായത് ഡെബിറ്റ് / ക്രെഡിറ്റ് കാർഡ്, യുപിഐ, നെറ്റ്ബാങ്കിംഗ് (Debit/Credit card, UPI and Netbanking) എന്നിവ ഉണ്ടാകും.

5. ഇതിൽ ഒരെണ്ണം നിങ്ങൾ തിരഞ്ഞെടുത്തശേഷം പേയ്‌മെന്റ് ഗേറ്റ്‌വേയിലേക്ക് റീഡയറക്‌ടുചെയ്യുക.

6. പേയ്‌മെന്റ് വിജയകരമായി നടത്തിക്കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് ഓർഡർ ഐഡിയും മറ്റ് വിശദാംശങ്ങളും എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ വഴി മൊബൈൽ നമ്പറിലേക്കും ഇമെയിൽ വിലാസത്തിലേക്കും ലഭിക്കും.

ഇനി റിസർവേഷൻ നടത്തിയ ശേഷം നിങ്ങൾക്ക് ഇത് വേണ്ടായിരുന്നുവെന്ന് മനസ്സ് മാറുകയാണെങ്കിൽ അവർക്ക് ഓർഡർ റദ്ദാക്കാൻ കഴിയും. റിസർവേഷൻ തുക പൂർണ്ണമായും മടക്കിനൽകുന്നു, മാത്രമല്ല ഏഴ് മുതൽ പത്ത് പ്രവൃത്തി ദിവസത്തിനുള്ളിൽ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് പണം തിരിച്ചെത്തുകയും ചെയ്യുന്നു. 

വാങ്ങുന്നയാൾ ബുക്ക് ചെയ്തത് മറ്റൊരാളുടെ പേരിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ആവശ്യമുന്നയിച്ച് support@olaelectric.com ലേക്ക് ഒരു ഇമെയിൽ അയച്ച് മറ്റൊരാൾക്ക് കൈമാറാനും കഴിയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More