Home> Business
Advertisement

Covid Vaccination Certificate: കോവിഡ്​ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റുണ്ടെങ്കില്‍ അനായാസം തിരുത്താം, എങ്ങനെയെന്നറിയാം

Covid വാക്സിനേഷന് ശേഷം ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ നിസാര പിഴവുകള്‍ കാണുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. കൂടാതെ, സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താനാകാതെ ആളുകള്‍ ബുദ്ധിമുട്ടിയിരുന്നു.

Covid Vaccination Certificate: കോവിഡ്​ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റുണ്ടെങ്കില്‍  അനായാസം തിരുത്താം, എങ്ങനെയെന്നറിയാം

New Delhi: Covid വാക്സിനേഷന്  ശേഷം  ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ നിസാര പിഴവുകള്‍ കാണുന്നതായി  പരാതികള്‍ ഉയര്‍ന്നിരുന്നു. കൂടാതെ, സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താനാകാതെ ആളുകള്‍ ബുദ്ധിമുട്ടിയിരുന്നു.  

ആ സാഹചര്യത്തിലാണ്  കോവിഡ്​ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ  (Covid Vaccination Certificate)  തെറ്റുകള്‍ തിരുത്താനുള്ള ഒരു അനായാസ  പോം വഴിയുമായി കേന്ദ്ര സര്‍ക്കാര്‍. എത്തിയിരിയ്ക്കുന്നത്... 

കോവിന്‍ പോര്‍ട്ടലിലൂടെ  (CoWIN portal) അനായാസമായി ഈ തെറ്റുകള്‍ തിരുത്താമെന്നതാണ് വസ്തുത. ഉപയോക്താക്കളുടെ മൊബൈല്‍ നമ്പരും  രഹസ്യ കോഡും ഉപയോഗിച്ച്  കോവിന്‍ പോര്‍ട്ടല്‍ ലോഗിന്‍ ചെയ്യപ്പെടുന്നതിനാല്‍  തെറ്റുകള്‍ തിരുത്താന്‍ ഈ മാര്‍ഗ്ഗം ഏറെ സുരക്ഷിതവുമാണ്.

പേര്​, ജനനതീയതി, ജെന്‍ഡര്‍ എന്നിവയാണ്​ മുഖ്യമായും  സര്‍ട്ടിഫിക്കറ്റിലുണ്ടാകുക. ഈ ഡാറ്റകളില്‍ തെറ്റ് സംഭവിച്ചാല്‍   ഉപയോക്താക്കള്‍ക്ക് അവ തിരുത്താന്‍ കോവിന്‍ വെബ്​സൈറ്റില്‍ തന്നെ അവസരം ഒരുക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആരോഗ്യ സേതുവിന്‍റെ  (Aarogya Setu) ഔദ്യോഗിക ട്വീറ്റര്‍ പേജിലൂടെയാണ് ഈ വിവരം സര്‍ക്കാര്‍  അറിയിച്ചത്.

Also Read: Covid മരുന്നായ 2-DG വലിയ തോതിൽ ഉത്പാദിപ്പിക്കാൻ ഇന്ത്യൻ കമ്പനികളെ ക്ഷണിച്ച് ഡിആർഡിഒ

വിദേശയാത്രക്കോ, മറ്റു യാത്രകള്‍ക്കോ, ചില  അവശ്യ സേവനങ്ങ​ള്‍ക്കോ കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമായി വന്നേക്കാം.  ആ അവസരത്തില്‍ സര്‍ട്ടിഫിക്കറ്റുകളിലെ  നിസാര തെറ്റുകള്‍ പ്രതികൂലമായി ബാധിച്ചേക്കാം.  ഈ സാഹചര്യം ​ ഒഴിവാക്കാനാണ്​ വെബ്​സൈറ്റില്‍  പുതിയ അപ്​ഡേഷനുമായി സര്‍ക്കാര്‍ എത്തിയിരിയ്ക്കുന്നത്.

Also Read: Covid Delta Variant : Singapore ലും കോവിഡ് ഡെൽറ്റ വേരിയന്റ് വ്യാപകം

അതേസമയം, ശ്രദ്ധിക്കേണ്ട പ്രധാന വസ്തുത, ഒരുതവണ മാത്രമാണ്  കോവിഡ്​ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റുതിരുത്താന്‍ അവസരം ലഭിക്കുക എന്നതാണ്.  അതുകൊണ്ട് ഏറെ ശ്രദ്ധിച്ചുവേണം ഈ അവസരം വിനിയോഗിക്കേണ്ടത്.
 
കോവിഡ്​ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍  അനായാസമായി തെറ്റ് തിരുത്താം,  ചെയ്യേണ്ടത് ഇത്രമാത്രം.   

1.    കോവിഡ്​ വാക്സിനേഷന്‍  പോര്‍ട്ടലായ  www.cowin.gov.in ലോഗിന്‍ ചെയ്യുക  

2. ലോഗിന്‍ ചെയ്യുന്നതിനായി  നിങ്ങളുടെ  മൊബൈല്‍ നമ്പര്‍ നല്‍കുക.  ശേഷം  നിങ്ങളുടെ മൊബൈലില്‍ ലഭിക്കുന്ന OTP നമ്പര്‍ നല്‍കുക.  

3. Verify & Proceed എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക 

4. Account Details ലേയ്ക്ക് പോകുക 

5. "Raise an Issue" ബട്ടണില്‍ ക്ലിക്ക് ചെയ്യുക  

6. "What is the issue?" എന്നാവും പോര്‍ട്ടല്‍ നിങ്ങളോട് ചോദിയ്ക്കുക.   "Correction in certificate" എന്നതില്‍ ക്ലിക്ക് ചെയ്യുക.  

 മൂന്ന് ഓപ്ഷനുകള്‍ കാണുവാന്‍ സാധിക്കും. നിങ്ങള്‍ക്ക് തിരുത്തേണ്ട ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് തെറ്റ് തിരുത്തുക.

 

Read More