Home> Business
Advertisement

Kerala Budget: വമ്പൻ പ്രഖ്യാപനങ്ങളില്ല; തൊഴിൽ മേഖലയ്ക്കായി അനുബന്ധ പദ്ധതികൾ

രണ്ട് പുതിയ ഐടി പാർക്കുകളും ഐടി ഇടനാഴിയും വലിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. ഐടി പാർക്കുകളുടെ വികസനവും ഐടി കയറ്റുമതി വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനവും തൊഴിൽ മേഖലയ്ക്ക് ഊർജ്ജമാകും.

Kerala Budget: വമ്പൻ പ്രഖ്യാപനങ്ങളില്ല; തൊഴിൽ മേഖലയ്ക്കായി അനുബന്ധ പദ്ധതികൾ

Thiruvananthapuram: രണ്ട് പ്രളയത്തിനും കോവിഡ് മഹാമാരിക്കും ശേഷം സംസ്ഥാനം ഏറ്റവുമധികം പ്രതിസന്ധിയിലായ മേഖലയാണ് തൊഴിൽ രംഗം. നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടുകയും നിരവധി തൊഴിൽ സ്ഥാപനങ്ങൾ തകരുകയും ചെയ്തു. ബജറ്റിൽ ജനം ഏറ്റവുമധികം കാതോർത്തത് തൊഴിൽ മേഖലയിലെ പദ്ധതികള്‍ക്കായാണ്. 

ഐടി അനുബന്ധമായും മറ്റ് പദ്ധതികളുടെ നടപ്പിലാക്കലിലൂടെയും തൊഴിൽ സാധ്യമാകുമെന്നതിനപ്പുറം വലിയ പ്രഖ്യാപനങ്ങളോ വമ്പൻ പ്രഖ്യാപനങ്ങളോ തൊഴിൽ മേഖലയ്ക്ക് പ്രത്യേകമായി ബജറ്റിൽ ഉണ്ടായില്ല. പെൻഷൻ പ്രായം വര്‍ദ്ധിപ്പിക്കില്ലെന്ന സർക്കാരിന്റെ മുൻ നിലപാടിലും മാറ്റമൊന്നും വന്നിട്ടുമില്ല. അതിനാൽ അക്കാര്യത്തിൽ യുവജനങ്ങള്‍ക്ക് ആശ്വസിക്കാം. തൊഴിൽ മേഖലയ്ക്കായി പ്രത്യക്ഷ പ്രഖ്യാപനങ്ങൾ ഇല്ലെങ്കിലും ഐടി മേഖലയിലൂടെ ഉണ്ടാകുന്ന തൊഴിൽ സാധ്യതകൾ ബജറ്റിലുണ്ട്. 

Also Read: Kerala Budget 2022: നെല്ലിന്റെ താങ്ങുവില കൂട്ടി; റബ്ബർ സബ്‌സിഡി 500 കോടി, കർഷകരെ തലോടി സംസ്ഥാന ബജറ്റ്

 

രണ്ട് പുതിയ ഐടി പാർക്കുകളും ഐടി ഇടനാഴിയും വലിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. ഐടി പാർക്കുകളുടെ വികസനവും ഐടി കയറ്റുമതി വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനവും തൊഴിൽ മേഖലയ്ക്ക് ഊർജ്ജമാകും. ഇന്‍റേൺഷിപ്പ്, സ്കിൽ ഡെവലപ്മെന്റ് തുടങ്ങി ഐടി രംഗത്തെ സർക്കാർ ഇപെടലുകളും സംസ്ഥാനത്ത് തൊഴിൽ സൃഷ്ടിക്കുമെന്നത് ആശ്വാസകരമാണ്. കാർഷിക മേഖലയിൽ സ്വയം തൊഴിൽ ഉപകരണങ്ങൾ വാങ്ങാൻ 50 ലക്ഷം വരെയാണ് സർക്കാർ വകയിരുത്തുന്നത്. 

Also Read: Kerala Budget 2002: കേരള ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇവയൊക്കെ - കാണാം

 

പ്രാദേശിക തലത്തിൽ തൊഴിൽ സേന രൂപീകരിക്കും. 50 മുതൽ 100 പേരെ ചേർക്കുന്നതാകും ഈ പ്രാദേശിക തൊഴിൽ സേനകൾ. മടങ്ങിയെത്തുന്ന പ്രവാസികളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും ബജറ്റിൽ പറയുന്നു. കാർഷിക മേഖലയിലേക്ക്  യുവാക്കളെ ആകർഷിക്കാനും അതിൽ തൊഴിൽ മേഖല വിപുലപ്പെടുത്താനും സർക്കാർ ലക്ഷ്യമിടുന്നു. എന്നാൽ സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും എത്രത്തോളം തൊഴിൽ സൃഷ്ടിക്കാനാകുമെന്നതിൽ കാര്യമായ പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. കൊവിഡ് കാലത്ത് തകർന്ന സ്ഥാപനങ്ങളുടെയോ തൊഴിൽ നഷ്ടപ്പെട്ടവരുടെയോ ഉന്നമനത്തിനായുള്ള വിഹിതവും ബജറ്റിലില്ല. അതേസമയം തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രത്തിന് ധനമന്ത്രിയുടെ വിമർശനവുമുണ്ടായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More