Home> Business
Advertisement

Bank RD: നിങ്ങൾക്കും കോടീശ്വരനാകാം, 3000 രൂപയുടെ ഈ ആർഡി സ്കീമില്‍ ഇത്തരത്തില്‍ നിക്ഷേപിക്കൂ!!

Bank RD Scheme: സാധാരണ എല്ലാ ബാങ്കുകളും RD നിക്ഷേപത്തിന് 6% നിരക്കിലാണ് പലിശ നല്‍കുന്നത്. അതായത്, ഒരു RD നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് ധാരാളം പണം സമ്പാദിക്കാന്‍ സാധിക്കും

Bank RD: നിങ്ങൾക്കും കോടീശ്വരനാകാം, 3000 രൂപയുടെ ഈ ആർഡി സ്കീമില്‍  ഇത്തരത്തില്‍ നിക്ഷേപിക്കൂ!!

Bank RD Scheme: രാജ്യത്തെ ബാങ്കുകള്‍ വിവിധ തരത്തിലുള്ള അക്കൗണ്ടുകള്‍ അല്ലെങ്കില്‍ നിക്ഷേപ പദ്ധതികള്‍ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. സേവിംഗ്‌സ് അക്കൗണ്ട്, RD, FD തുടങ്ങിയ പല തരത്തിലുള്ള നിക്ഷേപങ്ങള്‍ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുന്നുണ്ട്. നമുക്കറിയാം ഈ നിക്ഷേപ പദ്ധതികള്‍ നല്‍കുന്ന ആനുകൂല്യങ്ങളും പലതാണ്. 

Also Read:  WFI Sexual Harassment Case: ബ്രിജ് ഭൂഷണെതിരെ കേസെടുക്കുമെന്ന് ഡൽഹി പോലീസ് സുപ്രീം കോടതിയിൽ

സേവിംഗ്‌സ് അക്കൗണ്ടുകളെ അപേക്ഷിച്ച് സാലറി അക്കൗണ്ടുകൾ തികച്ചും വ്യത്യസ്തമാണ്. സാലറി അക്കൗണ്ടും സേവിംഗ്‌സ് അക്കൗണ്ടും വ്യത്യസ്‌ത ആവശ്യങ്ങൾ നിറവേറ്റുന്ന രണ്ട് വ്യത്യസ്ത തരം ബാങ്ക് അക്കൗണ്ടുകളാണ്.  മാസത്തില്‍  നിശ്ചിത തുക കൃത്യമായി വരുമാനം നേടുന്ന വ്യക്തിയാണ് എങ്കില്‍  നിങ്ങള്‍ക്ക് സാലറി അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും. മറ്റ് അക്കൗണ്ടുകളെ അപേക്ഷിച്ച് സാലറി അക്കൗണ്ട് ഉടമകള്‍ക്ക് ബാങ്ക് ഒട്ടേറെ നേട്ടങ്ങള്‍ നൽകുന്നുണ്ട്. 

Also Read:  Venus Mahadasha: ശുക്രന്‍റെ മഹാദശ നല്‍കും രാജകീയ ജീവിതം! 20 വർഷത്തേക്ക് സമ്പത്തിന്‍റെ പെരുമഴ 

സേവിംഗ്‌സ് അക്കൗണ്ട് നമുക്കറിയാം, നമുക്ക് ഇഷ്ടമുള്ള തുക എപ്പോള്‍ വേണമെകിലും നിക്ഷേപിക്കാം, പിന്‍വലിക്കാം. എന്നാല്‍ ഈ നിക്ഷേപത്തിന് ഇപ്പോള്‍ ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്ക് വളരെ കുറവാണ്. 

ബാങ്ക് നല്‍കുന്ന മറ്റൊരു നിക്ഷേപ മാര്‍ഗ്ഗമാണ് സ്ഥിര നിക്ഷേപങ്ങള്‍. സമീപകാലത്ത് ഓഹരി വിപണിയില്‍ നടക്കുന്ന മാറ്റങ്ങളും വിലക്കയറ്റത്തിന്‍റെ പ്രതിഫലനവും  സ്ഥിര നിക്ഷേപങ്ങളില്‍ പണം നിക്ഷേപിക്കുന്നതിന്  ആളുകളെ പ്രേരിപ്പിക്കുകയാണ്. മുന്‍പ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ കുറവായിരുന്നുവെങ്കിലും അടുത്തിടെയായി ഇതിന് മാറ്റം വന്നുതുടങ്ങി.  സമീപകാലത്ത്  RBI റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയതനുസരിച്ച് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിലും കാര്യമായ മാറ്റം വരുത്തുന്നുണ്ട്

എന്നാല്‍, ഒരിടയ്ക്ക് ആളുകള്‍ക്ക്  താത്പര്യം കുറഞ്ഞിരുന്ന  ടേം ഡെപ്പോസിറ്റ് ഓപ്ഷനുകള്‍ക്ക് ഇന്ന് ഡിമാന്‍ഡ് വര്‍ദ്ധിച്ചിരിയ്ക്കുകയാണ്. അത്തരത്തില്‍ ഒന്നാണ് ബാങ്കുകള്‍ നല്‍കുന്ന RD നിക്ഷേപം.  ശരിയായ രീതിയില്‍ നിക്ഷേപിച്ചാല്‍ RD നിക്ഷേപം നിങ്ങളെ കോടീശ്വരനാക്കും...!! 

ഇപ്പോള്‍ സാധാരണ എല്ലാ ബാങ്കുകളും  RD നിക്ഷേപത്തിന്  6% നിരക്കിലാണ് പലിശ നല്‍കുന്നത്. അതായത്, ഒരു RD നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് ധാരാളം പണം സമ്പാദിക്കാന്‍ സാധിക്കും. എന്നാല്‍,  കോടീശ്വരനാകാൻ, നിങ്ങൾക്ക്  എല്ലാ വർഷവും കുറച്ച് കൂടുതൽ പണം നിക്ഷേപിക്കേണ്ടിവരും. 

RD നിക്ഷേപത്തിലൂടെ എങ്ങിനെ നിങ്ങൾക്ക് എങ്ങനെ കോടീശ്വരനാകാം?  
 
ഇതിനായി ബാങ്കിലോ പോസ്റ്റ് ഓഫീസിലോ 30 വർഷത്തേക്ക് പ്രതിമാസം 3,000 രൂപഎന്ന കണക്കില്‍ RD ആരംഭിക്കുക. ഈ RD നിങ്ങള്‍ക്ക് പ്രതിവർഷം 10% വർദ്ധിപ്പിക്കേണ്ടതുണ്ട്.. ഇങ്ങനെ ചെയ്യുന്നതിലൂടെ, 30 വർഷത്തിനുള്ളിൽ നിങ്ങൾക്ക് ഒരു കോടി രൂപയിലധികം തുക വളരെ  എളുപ്പത്തിൽ സ്വരൂപിക്കാന്‍ സാധിക്കും.  

എങ്ങനെയാണ് 10% വർദ്ധനയിലൂടെ വന്‍ തുക സ്വരൂപിക്കാന്‍ സാധിക്കുന്നത്‌? 

അതായത്,  ആദ്യ വർഷം 3000 രൂപ RD നിങ്ങള്‍ ആരംഭിക്കുന്നു എന്ന് കരുതുക. അടുത്ത വർഷം മാസം തോറും  3000 രൂപ നിക്ഷേപം എന്നത് അല്പം വർദ്ധിപ്പിക്കുക. ഇത്തരത്തില്‍ പ്രതിമാസം 10% വര്‍ദ്ധിപ്പിച്ച്   3300 രൂപ നിക്ഷേപിക്കേണ്ടിവരും. ആർഡിയിൽ ഒരിക്കൽ തുടങ്ങിയ തുക മാറ്റാനാകില്ല. ഈ രീതിയിൽ, പ്രതിവർഷം 10% വർദ്ധിക്കുന്ന തുകയുടെ ഒരു പുതിയ RD തുറക്കുന്നത് തുടരുക. ഇങ്ങനെ ചെയ്താൽ 30 വർഷം കൊണ്ട് നിങ്ങൾക്ക് 1.10 കോടി രൂപയുടെ വന്‍ തുക ലഭിക്കും.

എല്ലാ വർഷവും നിങ്ങളുടെ നിക്ഷേപം 10% വർദ്ധിപ്പിക്കുകയാണെങ്കിൽ, 30 വർഷത്തിനുള്ളിൽ നിങ്ങളുടെ നിക്ഷേപം ഏകദേശം 60 ലക്ഷം രൂപയാകും, അത് പലിശയടക്കം ഒരു കോടിയിലധികം വരും. നിങ്ങളുടെ റിട്ടയർമെന്‍റ് സമയത്ത് നിങ്ങള്‍ അറിയാതെ തന്നെ വലിയ തുക സമ്പാദിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More