Home> Business
Advertisement

Maruti Suzuki : കാറുകളുടെ എല്ലാം വില ഉയർത്തി മാരുതി സുസൂക്കി; 0.8% ശരാശരി നിരക്കിലാണ് വില വർധന

Maruti Suzuki Price Hike : ഏപ്രിൽ ഒന്ന് മുതൽ പുതുക്കിയ വില നിലവിൽ വന്നു. എല്ലാ മോഡലുകൾക്കും പുതിയ വില ബാധകമാണ്

Maruti Suzuki : കാറുകളുടെ എല്ലാം വില ഉയർത്തി മാരുതി സുസൂക്കി; 0.8% ശരാശരി നിരക്കിലാണ് വില വർധന

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാണ കമ്പനിയായ മാരുതി സുസൂക്കി തങ്ങളുടെ കാറുകളുടെ വില വർധിപ്പിച്ചു. മാരുതി സുസൂക്കിയുടെ എല്ലാ മോഡലുകൾക്കാണ് വില ഉയർത്തിയിരിക്കുന്നത്. പുതുക്കിയ വില ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. 

മാരുതി സുസൂക്കി വാഗൺ ആർ, മാരുതി സുസൂക്കി ബലേനോ സ്വിഫ്റ്റ്, മാരുതി സുസൂക്കി ഡിസൈർ, മാരുതി സുസൂക്കി എസ്പ്രെസ്സോ, മാരുതി സുസൂക്കി ഓൾട്ടോ എന്നി ഉൾപ്പെടെയുള്ളവ ബ്രാൻഡിന്റെ മോഡലുകളുടെ വിലയാണ് കാർ നിർമ്മാതാക്കൾ ഉയർത്തിയിരിക്കുന്നത്. ശരാശരി .8 ശതമാനം എന്ന നിരക്കിലാണ് കാറുകളുടെ വില വർധനവ്.

ALSO READ : Best Electric Bikes: ഒറ്റ നോട്ടത്തിൽ പെട്രോൾ സ്പോർട്സ് ബൈക്ക് പോലും മാറി നിൽക്കും, അതിശയിപ്പിക്കുന്ന ലുക്കിൽ ഇ-ബൈക്ക്‌

അതേസമയം മാർച്ച് മാസത്തിലെ മാരുതി സുസൂക്കിയുടെ വിൽപനയിൽ ചെറിയ തോതിൽ ഇടിവ് രേഖപ്പെടുത്തിട്ടുണ്ട്. 1,36,787 വാഹനങ്ങളാണ് മാർച്ച് മാസത്തിൽ മാരുതി വിൽപന നടത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം .6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 1,32763 യൂണിറ്റ് കാറുകളാണ് കമ്പനി കഴിഞ്ഞ മാസത്തിൽ വിറ്റത്. 2022 മാർച്ചുമായി താരതമ്യം ചെയ്യുമ്പോൾ .8 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

എന്നാൽ വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നതി 13.6 ശതമാനത്തിന് വളർച്ചയാണ് മാരുതി നേടിയിരിക്കുന്നത്. 30,119 യൂണിറ്റ് വാഹനങ്ങളാണ് മാരുതി കഴിഞ്ഞ മാസം കയറ്റുമതി ചെയ്തത്. ആകെയുള്ള വാഹന വിൽപനയിൽ .2 ശതമാനമാണ് കഴിഞ്ഞ മാസത്തിൽ മാരുതി നേരിട്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More