Home> Business
Advertisement

LPG price: പാചക വാതക സിലിണ്ടർ വില കുറച്ചു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 33 രൂപ 50 പൈസ

1896.50 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് ഇപ്പോൾ വില 1863 ആയി.

LPG price: പാചക വാതക സിലിണ്ടർ വില കുറച്ചു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 33 രൂപ 50 പൈസ

കൊച്ചി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ നേരിയ കുറവ്. പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറഞ്ഞത്. ഇതോടെ 1896.50 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് ഇപ്പോൾ വില 1863 ആയി. അതേസമയം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.   

അതേസമയം ആഗോള മാർക്കറ്റിൽ പ്രകൃതി വാതകത്തിന് റെക്കോർഡ് വില വർധനയാണ് ഉണ്ടായിരിക്കുന്നത്. സെപ്റ്റംബർ 30ന് ഉയർന്നത് 40 ശതമാനമാണ്. ഇതോടെ പാചക വാതകത്തിനും സിഎൻജിക്കും വില വർധക്കുമെന്നാണ് റിപ്പോർട്ട്. ഒരു മില്യൺ ബ്രിട്ടീഷ് തെർമ്മൽ യൂണിറ്റ്സിന് 8.57 യുഎസ് ഡോളറാണ് ഇന്നത്തെ വില. 6.1 ഡോളറിൽ നിന്നാണ് 8.57 ലേക്ക് ഉയർന്നത്. പെട്രോളിയം മന്ത്രാലയം വാങ്ങിയ കണക്ക് പ്രകാരമാണ് ഈ വില സൂചിപ്പിക്കുന്നത്. 

Also Read: LPG Gas Price Hike : പാചക വാതകത്തിനും സിഎൻജിക്കും വില ഉയരും; പ്രകൃതിവാതകത്തിന് ആഗോളതലത്തിൽ ഉയർന്നത് റിക്കോർഡ് വില

 

അതോടൊപ്പം റിലയൻസ് ഇൻഡസ്ട്രീസിന്റെയും പ്രകൃതിവാതകത്തിനും വില ഉയർത്തിട്ടുണ്ട്. ഒരു മില്യൺ ബ്രിട്ടീഷ് തെർമ്മൽ യൂണിറ്റ്സിന് 12.6 യുഎസ് ഡോളറാണ് ഇന്നത്തെ വില. 9.92 ഡോളറിൽ നിന്നാണ് 12.6 ലേക്ക് ഉയർന്നത്. അടുത്തിടെ വർധിച്ച ഏറ്റവും ഉയർന്ന നിരക്കാണിത്. 2019 ഏപ്രിലിന് ശേഷം ഇത് മൂന്നാം തവണയാണ് പ്രകൃതി വാതകത്തിന്റെ വില ഇത്രയധികം വർധിക്കുന്നത്.  

പ്രകൃതി വാതകത്തിൽ നിന്നാണ് വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന സിഎൻജി വാതകവും പാചക വാതകവും രൂപപ്പെടുത്തുന്നത്. കുത്തനെയുള്ള പ്രകൃതി വാതകത്തിന്റെ വില വർധന വീട്ടിലെ അടുക്കളിൽ വില വർധനയ്ക്ക് വഴിവക്കും. കഴിഞ്ഞ ഒരു വർഷത്തിനിടെ 70 ശതമാനമാണ് സിഎൻജിയിലും പാചക വാതകത്തിനും വില വർധിച്ചത്. 

ഗവൺമെന്റ് ഓരോ ആറുമാസം കൂടുമ്പോഴും - ഏപ്രിൽ 1, ഒക്ടോബർ 1 തീയതികളിൽ - ഓരോ വർഷവും ഗ്യാസ് മിച്ചമുള്ള രാജ്യങ്ങളായ യുഎസ്, കാനഡ, റഷ്യ എന്നിവിടങ്ങളിൽ നിലവിലുള്ള നിരക്കുകളെ അടിസ്ഥാനമാക്കി ഒരു പാദത്തിൽ ഒരു കാലതാമസത്തോടെ ഗ്യാസിന്റെ വില നിശ്ചയിക്കുന്നു. അതിനാൽ, ഒക്ടോബർ 1 മുതൽ മാർച്ച് 31 വരെയുള്ള വില 2021 ജൂലൈ മുതൽ 2022 ജൂൺ വരെയുള്ള ശരാശരി വിലയെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More